+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്കാ​ല​ത്ത് സി​നി​മ​ക​ൾ വേ​ണ്ടെ​ന്ന് വ​ച്ചി​രു​ന്നു: ആ​ശ അ​ര​വി​ന്ദ്

ഒ​രു കാ​ല​ത്ത് സി​നി​മ​ക​ൾ വേ​ണ്ട​ന്ന് വ​ച്ചു​വെ​ന്നും സി​നി​മ ക​രി​യ​ർ ആ​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ന​ടി ആ​ശ അ​ര​വി​ന്ദ്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​
അ​ക്കാ​ല​ത്ത് സി​നി​മ​ക​ൾ വേ​ണ്ടെ​ന്ന് വ​ച്ചി​രു​ന്നു: ആ​ശ അ​ര​വി​ന്ദ്

ഒ​രു കാ​ല​ത്ത് സി​നി​മ​ക​ൾ വേ​ണ്ട​ന്ന് വ​ച്ചു​വെ​ന്നും സി​നി​മ ക​രി​യ​ർ ആ​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ന​ടി ആ​ശ അ​ര​വി​ന്ദ്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും എ​ന്നാ​ൽ പി​ന്നീ​ടെ​പ്പോ​ഴോ സി​നി​മ​യെ സ്നേ​ഹി​ച്ചു തു​ട​ങ്ങി​യെ​ന്നും ആ​ശ പ​റ​യു​ന്നു.

സി​നി​മ​യി​ൽ വ​ന്ന​ത് സി​നി​മ ത​ന്നെ ക​രി​യ​ർ ആ​ക്ക​ണ​മെ​ന്ന് ക​രു​തി​യ​ല്ല. ഞാ​ൻ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത് 25 വ​യ​സി​ന് ശേ​ഷ​മാ​ണ്. അ​തി​നു മു​മ്പ് അ​വ​താ​ര​ക​യാ​യി വ​ന്നി​ട്ടു​ണ്ട്.

കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ബോ​ബ​നും മോ​ളി​ക്കും വേ​ണ്ടി ഒ​രു ഹ്ര​സ്വ ചി​ത്രം ചെ​യ്തി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ മ​റ്റൊ​രു ബ​ന്ധ​വും ഈ ​മേ​ഖ​ല​യു​മാ​യി​ല്ല.

മ​ക​ൾ ജ​നി​ച്ച ശേ​ഷ​മാ​ണ് അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളാ​ണ് ആ​ദ്യം ചെ​യ്തു തു​ട​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് അ​ക്കാ​ല​ത്ത് ചി​ല സി​നി​മ​ക​ൾ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു.

പ​ന്നീ​ട് എ​പ്പോ​ഴോ സി​നി​മ​യെ വ​ള​രെ​യേ​റെ സ്നേ​ഹി​ച്ചു തു​ട​ങ്ങി. സി​നി​മ​യ്ക്കു വേ​ണ്ടി കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വ​ച്ചു തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് സി​നി​മ ക​രി​യ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ശ പ​റ​ഞ്ഞു.

2012 ൽ ​അ​രി​കെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ശ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട് നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് സ​ജീ​വ​മാ​യി. 2023ൽ ​റി​ലീ​സ് ചെ​യ്ത സ​ന്തോ​ഷം എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സാ​യ താ​ര​ത്തി​ന്‍റെ ചി​ത്രം.