ഞാ​ന്‍ വി​വാ​ഹി​ത​ന​ല്ല, പ​ക്ഷേ എ​നി​ക്കൊ​രു മ​ക​ളു​ണ്ട്: വി​ശാ​ല്‍

10:30 AM Sep 05, 2023 | Deepika.com

ത​നി​ക്കൊ​രു മ​ക​ളു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ വി​ശാ​ൽ. റി​ലീ​സി​നൊ​രു​ങ്ങു​ന്ന മാ​ര്‍​ക്ക് ആ​ന്‍റ​ണി എ​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ച് ച​ട​ങ്ങി​ൽ വ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

46കാ​ര​നാ​യ വി​ശാ​ൽ അ​വി​വാ​ഹി​ത​നാ​ണ്. അ​തി​നാ​ൽ ത​ന്നെ താ​ര​ത്തി​ന്‍റെ ഈ ​വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച.

താ​ന്‍ ക്രോ​ണി​ക് ബാ​ച്ചി​ല​ർ ആ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. പ​ക്ഷേ, ത​നി​ക്കൊ​രു മ​ക​ളു​ണ്ട് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പെ​ൺ​കു​ട്ടി​യെ വി​ശാ​ൽ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ച​ത്. ചെ​ന്നൈ​യി​ലെ സ്റ്റൈ​ല്ലാ മേ​രി​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നും ആ​ന്‍റ​ണ്‍ മേ​രി എ​ന്നാ​ണ് മ​ക​ളു​ടെ പേ​രെ​ന്നും താ​രം പ​റ​ഞ്ഞു.



ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് വി​ശാ​ൽ ഈ ​പെ​ൺ​കു​ട്ടി​യെ ക​ണ്ടു​മു​ട്ടി​യ​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന പ​ഠ​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്.

സ്‌​റ്റെ​ല്ലാ മേ​രീ​സ് കോ​ള​ജി​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന​ത് പെ​ൺ​കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ശാ​ല്‍ പെ​ൺ​കു​ട്ടി​യു​ടെ പ​ഠ​ന​വും മ​റ്റു ചെ​ല​വു​ക​ളും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വേ​ദി​യി​ൽ സം​സാ​രി​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി വി​ശാ​ൽ ത​ന്‍റെ പി​താ​വി​നെ പോ​ലെ​യാ​ണെ​ന്നും അ​തെ​പ്പോ​ഴും അ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് വ​ള​രെ​യ​ധി​കം ക​ട​പ്പാ​ടും ന​ന്ദി​യു​മു​ണ്ടെ​ന്നും പ​റ​ഞ്ഞു.

എ​ന്‍റെ എ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സ്റ്റെ​ല്ലാ മേ​രീ​സി​ൽ പ​ഠി​ക്ക​ണം എ​ന്ന​ത്. അ​തൊ​ക്കെ സ്വ​പ്ന​ത്തി​ൽ മാ​ത്രം കാ​ണാ​ൻ പ​റ്റു​ക​യു​ള്ളു എ​ന്ന് അ​മ്മ പ​റ​യു​മാ​യി​രു​ന്നു.

പ​ക്ഷേ വി​ശാ​ൽ അ​ണ്ണ​ൻ അ​ത് സാ​ധി​ച്ചു ത​ന്നു. അ​ദ്ദേ​ഹം എ​നി​ക്ക് അ​ച്ഛ​നെ​പോ​ലെ​യാ​ണ്, അ​ത് അ​തെ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും. ​ആ​ന്‍റ​ൺ മേ​രി പ​റ​ഞ്ഞു.