"വീ​ട്ടി​ലെ മ​തി​ൽ പൊ​ളി​ച്ചു വ​ലു​താ​ക്കാ​ൻ തു​ട​ങ്ങാ​ണ​ട്ടോ, ന​ഹാ​സ് പോ​ർ​ഷേ​യും ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്നു​ണ്ട്'

11:43 AM Sep 04, 2023 | Deepika.com

ആ​ർ​ഡി​എ​ക്സ് ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ലാ​ണ് താ​ര​ങ്ങ​ള​ട​ക്കം എ​ല്ലാ​വ​രും. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഡോ​ണി​യെ അ​വ​ത​രി​പ്പി​ച്ച ആ​ന്‍റ​ണി വ​ർ​ഗീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ര​സ​ക​ര​മാ​യ കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ജ​യി​ല​ർ സി​നി​മ ഹി​റ്റാ​യ​പ്പോ​ൾ നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​രാ​ൻ ന​ൽ​കി​യ​തു​പോ​ലെ ആ​ർ​ഡി​എ​ക്സ് നി​ർ​മാ​താ​വ് സോ​ഫി​യ പോ​ളും പാ​രി​തോ​ഷി​കം എ​ന്തെ​ങ്കി​ലും ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ര​സ​ക​ര​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ന്‍റ​ണി പ​റ​യു​ന്നു.

ജ​യി​ല​ർ സി​നി​മ ഹി​റ്റ്‌ ആ​യ​പ്പോ​ൾ ര​ജ​നി സാ​റി​നു ബി​എം​ഡ​ബ്ല്യു കി​ട്ടി​യ​ത​റി​ഞ്ഞു സോ​ഫി​യ ചേ​ച്ചി​യെ കാ​ണാ​ൻ ചെ​ന്ന റോ​ബ​ർ​ട്ടും ഡോ​ണി​യും സേ​വി​യും എ​ന്ന് തു​ട​ങ്ങു​ന്ന കു​റി​പ്പി​നൊ​പ്പം സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ളാ​യ നീ​ര​ജും ഷെ​യ്നും നി​ർ​മാ​താ​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പെ​പ്പെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ജ​യി​ല​ർ സി​നി​മ ഹി​റ്റ്‌ ആ​യ​പ്പോ​ൾ ര​ജ​നി സാ​റി​നു ബി​എം​ഡ​ബ്ല്യു കി​ട്ടി​യ​ത​റി​ഞ്ഞു സോ​ഫി​യ ചേ​ച്ചി​യെ കാ​ണാ​ൻ ചെ​ന്ന റോ​ബ​ർ​ട്ടും ഡോ​ണി​യും സേ​വി​യും. കാ​റി​നെ പ​റ്റി മി​ണ്ടാ​ൻ പോ​ലും സ​മ​യം ത​രാ​തെ വ​യ​റു​നി​റ​യെ ഫു​ഡും ത​ന്ന്, എ​ന്തേ​ലും പ​റ​യാ​ൻ തു​ട​ങ്ങി​യാ​ൽ അ​പ്പോ​ൾ ത​ന്നെ സോ​ഫി​യ ചേ​ച്ചി ക​പ്പ എ​ടു​ത്ത് ത​രും.

ഇ​ന്ന​ലെ പ​റ​യാ​ൻ പ​റ്റി​യി​ല്ല അ​തോ​ണ്ട് ഇ​പ്പോ പ​റ​യാ, ഞാ​ൻ വീ​ട്ടി​ലെ മ​തി​ൽ പൊ​ളി​ച്ചു ഗേ​റ്റ് വ​ലു​താ​ക്കാ​ൻ തു​ട​ങ്ങാ​ണ​ട്ടോ... പി​ന്നെ ന​ഹാ​സ് പോ​ർ​ഷെ ഓ​ടി​ക്കാ​ൻ പ​ഠി​ച്ചു തു​ട​ങ്ങി​യെ​ന്നാ കേ​ൾ​ക്കു​ന്നേ.
ആ​ന്‍റ​ണി വ​ർ​ഗീ​സ് പ​റ​യു​ന്നു.

ജ​യി​ല​ർ സി​നി​മ​യു​ടെ വ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ന്‍ നാ​യ​ക​നാ​യ ര​ജ​നി​കാ​ന്തി​നും സം​വി​ധാ​യ​ക​ന്‍ നെ​ല്‍​സ​ണും പാ​രി​തോ​ഷി​കം ന​ല്‍​കി​യ വി​വ​രം വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

ര​ജ​നി​കാ​ന്തി​ന് പ്ര​തി​ഫ​ല​ത്തി​ന് പു​റ​മെ 100 കോ​ടി​യോ​ളം രൂ​പ​യു​ടെ ചെ​ക്കും ബി​എം​ഡ​ബ്ല്യു കാ​റു​മാ​ണ് സ​മ്മാ​നി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ നെ​ല്‍​സ​ണും ലാ​ഭ​ത്തി​ന്‍റെ പ​ങ്കും പോ​ര്‍​ഷെ​യു​ടെ ആ​ഡം​ബ​ര​കാ​റും സ​മ്മാ​നി​ച്ചി​രു​ന്നു.