ആർഡിഎക്സ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരങ്ങളടക്കം എല്ലാവരും. ഇപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഡോണിയെ അവതരിപ്പിച്ച ആന്റണി വർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രസകരമായ കുറിപ്പാണ് വൈറലാകുന്നത്.
ജയിലർ സിനിമ ഹിറ്റായപ്പോൾ നിർമാതാവ് കലാനിധി മാരാൻ നൽകിയതുപോലെ ആർഡിഎക്സ് നിർമാതാവ് സോഫിയ പോളും പാരിതോഷികം എന്തെങ്കിലും നൽകുമെന്നാണ് പ്രതീക്ഷയെന്ന് രസകരമായ കുറിപ്പിലൂടെ ആന്റണി പറയുന്നു.
ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം സിനിമയിലെ മറ്റ് താരങ്ങളായ നീരജും ഷെയ്നും നിർമാതാവിനൊപ്പം നില്ക്കുന്ന ചിത്രമാണ് പെപ്പെ പങ്കുവച്ചിരിക്കുന്നത്.
ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.
ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ, ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ... പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേൾക്കുന്നേ. ആന്റണി വർഗീസ് പറയുന്നു.
ജയിലർ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിർമാതാവ് കലാനിധി മാരന് നായകനായ രജനികാന്തിനും സംവിധായകന് നെല്‍സണും പാരിതോഷികം നല്കിയ വിവരം വലിയ വാര്‍ത്തയായിരുന്നു.
രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്. സംവിധായകന് നെല്‍സണും ലാഭത്തിന്റെ പങ്കും പോര്‍ഷെയുടെ ആഡംബരകാറും സമ്മാനിച്ചിരുന്നു.