+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​ത്തു ജോ​സ​ഫ് ചി​ത്രം നേ​ര്; വ​ക്കീ​ലാ​യി മോ​ഹ​ൻ​ലാ​ൽ

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘നേ​രി​ൽ’ ജോ​യി​ൻ ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലേ​ക്കാ
ജീ​ത്തു ജോ​സ​ഫ് ചി​ത്രം നേ​ര്; വ​ക്കീ​ലാ​യി  മോ​ഹ​ൻ​ലാ​ൽ

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘നേ​രി​ൽ’ ജോ​യി​ൻ ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലേ​ക്കാ​ണ് താ​രം എ​ത്തി​യ​ത്.

വൃ​ഷ​ഭ​യു​ടെ ഒ​രു ഷെ​ഡ്യു​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​ന്നൈ​യി​ലും കൊ​ച്ചി​യി​ലും ചി​ല ഓ​ണ​ച്ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്.

ഏ​താ​ണ്ട് ഒ​ന്ന​ര മാ​സ​ത്തോ​ളം ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ൻ​ലാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​കു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞു.

ക​ലാ​സം​വി​ധാ​യ​ക​നാ​യ ബോ​ബ​ൻ ഒ​രു​ക്കി​യ ഒ​രു സെ​റ്റി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ജ​ഗ​ദീ​ഷ്, ഗ​ണേ​ഷ് കു​മാ​ർ, അ​ന​ശ്വ​ര രാ​ജ​ൻ, ശാ​ന്തി മാ​യാ​ദേ​വി, ശ്രീ​ധ​ന്യ എ​ന്നി​വ​രും മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ഇ​വി​ടെ ന​ട​ന്ന ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജീ​ത്തു ജോ​സ​ഫി​നൊ​പ്പം ഇ​തു നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ട​തി​യും വ്യ​വ​ഹാ​ര​വും നി​യ​മ​യു​ദ്ധ​വു​മൊ​ക്കെ തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ലീ​ഗ​ൽ ത്രി​ല്ല​ർ ഡ്രാ​മ​യാ​യി​രി​ക്കും ഈ ​ചി​ത്രം.

പ്രി​യാ​മ​ണി​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദീ​ഖ്, ന​ന്ദു, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, മാ​ത്യു വ​ർ​ഗീ​സ്,, ക​ലേ​ഷ്, ര​മാ​ദേ​വി, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, ര​ശ്മി അ​നി​ൽ, ഡോ.​പ്ര​ശാ​ന്ത് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. ശാ​ന്തി മാ​യാ​ദേ​വി​യും, ജീ​ത്തു ജോ​സ​ഫും ചേ​ർ​ന്നാ​ണ് നേ​രി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.