+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ വി​വാ​ഹി​ത​നാ​യി; വ​ധു എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ

മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ വി​ഷ്ണു മോ​ഹ​ൻ വി​വാ​ഹി​ത​നാ​യി. അ​ഭി​രാ​മി​യാ​ണ് വി​ഷ്ണു​വി​ന്‍റെ വ​ധു. ബി​ജെ​
മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ വി​വാ​ഹി​ത​നാ​യി; വ​ധു എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ

മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ വി​ഷ്ണു മോ​ഹ​ൻ വി​വാ​ഹി​ത​നാ​യി. അ​ഭി​രാ​മി​യാ​ണ് വി​ഷ്ണു​വി​ന്‍റെ വ​ധു.

ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ളാ​ണ് അ​ഭി​രാ​മി. ചേ​രാ​ന​ല്ലൂ​ർ വ​ച്ച് ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ൽ സി​നി​മാ–​രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്തു.



മ​മ്മൂ​ട്ടി, ഉ​ണ്ണി മു​കു​ന്ദ​ൻ, സു​രേ​ഷ് ഗോ​പി, മേ​ജ​ർ ര​വി, കൃ​ഷ്ണ കു​മാ​ർ, ര​ൺ​ജി പ​ണി​ക്ക​ർ, അ​നു​ശ്രീ, സൈ​ജു കു​റു​പ്പ്, നി​ഷ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി. യൂ​സ​ഫ് അ​ലി, കെ. ​സു​രേ​ന്ദ്ര​ന്‍, പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​രും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.



ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു മേ​പ്പ​ടി​യാ​ൻ. ഉ​ണ്ണി മു​കു​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ ആ​ദ്യ​മാ​യി നി​ര്‍​മി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.



വി​ഷ്ണു ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നും നി​ഖി​ല വി​മ​ലു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.