+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.എ. ബേബിക്ക് ഓസ്ട്രേലിയയിൽ സ്വീകരണം

സിഡ്നി: മതേതര ജനാധിപത്യ സാംസ്കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഉദ്ഘാടനത്തിനെത്തിയ എം.എ. ബേബിക്ക് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്നി ഘടകത്തിന്‍റ
എം.എ. ബേബിക്ക് ഓസ്ട്രേലിയയിൽ സ്വീകരണം
സിഡ്നി: മതേതര ജനാധിപത്യ സാംസ്കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഉദ്ഘാടനത്തിനെത്തിയ എം.എ. ബേബിക്ക് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്നി ഘടകത്തിന്‍റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

നവോദയ സിഡ്നി ഘടകം പ്രസിഡന്‍റ് ഡോ. ആനന്ദ് ആന്‍റണി, റോയി വറുഗീസ്, സെൻട്രൽ കമ്മിറ്റി അംഗം കെ.ജി. സജീവ്, ക്രിസ് വിവിധ അസോസിയേഷൻ ഭാരവാഹികളായ സജി ജേക്കബ്, അനൂപ് എന്നിവർ ചേർന്നു സ്വീകരിച്ചു.

മേയ് 26 നു (ശനി) വൈകുന്നേരം 5 ന് സിഡ്നിയിലെ ഗ്രാൻവിൽ ടൗണ്‍ ഹാളിലും തുടർന്നു 25 നു കാൻബറ, 27 നു ബ്രിസ്ബേൻ, ജൂണ്‍ 2 നു അഡലൈഡ്, ജൂണ്‍ 3 നു മെൽബണ്‍, ജൂണ്‍ 6 നു പെർത്ത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉദ്ഘാടന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന്‍റെ അശ്വമേധം ഷോയും ഉണ്ടായിരിക്കും.

ഓസ്ട്രേലിയൻ പര്യടനത്തോടനുബന്ധിച്ചു പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഗവർമെന്‍റ്് പ്രതിനിധികളുമായും ഇടതുപക്ഷ സംഘടനാ ഭാരവാഹികളുമായും ചർച്ച നടത്തുന്ന എം.എ. ബേബി, വിവിധ അസോസിയേഷൻ പരിപാടികളിലും പങ്കെടുക്കും.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ