ച​ല​ച്ചി​ത്ര ന​ട​ൻ ആ​ർ.​എ​സ്. ശി​വാ​ജി അ​ന്ത​രി​ച്ചു

01:28 PM Sep 02, 2023 | Deepika.com

പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ആ​ർ.​എ​സ്. ശി​വാ​ജി (66) അ​ന്ത​രി​ച്ചു. ത​മി​ഴി​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ച്ച ശി​വാ​ജി സ​ഹ​സം​വി​ധാ​യ​ക​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

1981ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​നീ​ർ പു​ഷ്പ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ ലോ​ക​ത്തേ​യ്ക്ക് എ​ത്തി​യ​ത്.

സു​ര​റൈ പോ​ട്ര്, ഗാ​ർ​ഗി, കൊ​ള​മാ​വു കോ​കി​ല, ധാ​രാ​ള പ്ര​ഭു, അ​ൻ​പേ ശി​വം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങി​യ യോ​ഗി ബാ​ബു നാ​യ​ക​നാ​യ ചി​ത്രം ല​ക്കി മാ​നി​ലും ശി​വാ​ജി അ​ഭി​ന​യി​ച്ചി​രു​ന്നു.

ന​ട​നും നി​ർ​മാ​താ​വു​മാ​യി​രു​ന്ന എം.​ആ​ർ. സ​ന്താ​ന​ത്തി​ന്‍റെ മ​ക​നാ​യി 1956ൽ ​ചെ​ന്നൈ​യി​ലാ​ണ് ജ​ന​നം. സ​ഹോ​ദ​ര​ൻ സ​ന്താ​ന ഭാ​ര​തി​യും ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.