+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയിലര്‍ വിജയം; രജനികാന്തിന് ബിഎംഡബ്ല്യു സമ്മാനിച്ച് സണ്‍പിക്‌ച്ചേഴ്‌സ്

ജയിലര്‍ സിനിമ സൂപ്പര്‍ഹിറ്റായതോടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയുടെ നിര്‍മാതാവായ കലാനിധി മാരന്‍ 100 കോടി രൂപ ലാഭവിഹിതം നല്‍കിയെന്ന റിപ്പോര്‍ട്ടിനൊപ്പം മറ്റൊരു സമ്മാനത്തിന്റെ വിശദാംശങ്ങളും പുറത്
ജയിലര്‍ വിജയം; രജനികാന്തിന് ബിഎംഡബ്ല്യു സമ്മാനിച്ച് സണ്‍പിക്‌ച്ചേഴ്‌സ്

ജയിലര്‍ സിനിമ സൂപ്പര്‍ഹിറ്റായതോടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയുടെ നിര്‍മാതാവായ കലാനിധി മാരന്‍ 100 കോടി രൂപ ലാഭവിഹിതം നല്‍കിയെന്ന റിപ്പോര്‍ട്ടിനൊപ്പം മറ്റൊരു സമ്മാനത്തിന്റെ വിശദാംശങ്ങളും പുറത്ത്.

വിജയാഘോഷത്തിന്‍റെ ഭാഗമായി ബിഎംഡബ്ല്യു എസ് യുവിയാണ് സണ്‍പിക്‌ചേഴ്‌സ് സമ്മാനിച്ചത്. ബിഎംഡബ്ല്യുവിന്‍റെ എക്‌സ് 7, ഐ7 എന്നീ കാറുകളില്‍ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ സണ്‍പിക്‌ചേഴ്‌സ് രജനീകാന്തിന് അവസരം നല്‍കിയിരുന്നു. എക്‌സ് 7 കാറാണ് രജനി തിരഞ്ഞെടുത്തതെന്നാണ് സൂചന.

ജയിലര്‍ ഇതിനോടകം 500 കോടി രൂപയിലധികം കലക്ഷന്‍ നേടിക്കഴിഞ്ഞു. കലാനിധി മാരന്‍ തന്നെയാണ് വാഹനത്തിന്‍റെ താക്കോല്‍ കൈമാറിയത്. ബിഎംഡബ്ല്യു എക്‌സ് 7ന്‍റെ പെട്രോള്‍ മോഡല്‍ എക്‌സ് ഷോറൂം വില ഏകദേശം 1.23 കോടി രൂപയാണ്. ഡീസല്‍ മോഡലിന് 1.26 കോടി രൂപയാണ് പ്രാരംഭ വില.

കലാനിധി മാരന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കൈമാറിയ കവറില്‍ ചെന്നൈയില്‍ സിറ്റി യൂണിയന്‍ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നതെന്ന് പ്രമുഖ പിആര്‍ഒ ആയ മനോബാല വിജയബാലന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.



സണ്‍ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്‍റെ ചെക്ക് കൈമാറിയത്. 'ജയിലറി'ല്‍ ശമ്പളത്തിനു പുറമെ പോഫിറ്റ് ഷെയറിംഗ് കരാറും നിര്‍മാതാക്കളുമായി രജനി ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.