"നി​ങ്ങ​ളി​ൽ പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ' പ്ര​തി​ക​രി​ച്ച് ന​വ്യ നാ​യ​ർ

04:23 PM Sep 01, 2023 | Deepika.com

നി​ങ്ങ​ളി​ൽ പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു കൂ​ടി ന​വ്യ നാ​യ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു.

നി​ങ്ങ​ൾ ത​ക​ർ​ന്നി​രി​ക്കു​മ്പോ​ൾ നൃ​ത്തം ചെ​യ്യു​ക. ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലും മു​റി​വി​ൽ കെ​ട്ടി​യ ബാ​ൻ​ഡേ​ജ് ന​ന​ഞ്ഞു കു​തി​ർ​ന്ന് ര​ക്തം വാ​ർ​ന്നൊ​ഴു​കു​മ്പോ​ഴും നി​ങ്ങ​ളു​ടെ ചോ​ര​യി​ൽ ച​വി​ട്ടി നി​ന്ന് നൃ​ത്തം ചെ​യ്തു കൊ​ണ്ടേ ഇ​രി​ക്കു​ക. എ​ന്നാ​യി​രു​ന്നു ന​വ്യ നാ​യ​ർ ഇ​ൻ​സ്റ്റാ​ഗ്രി​ൽ കു​റി​ച്ച​ത്.

ഒ​രു നൃ​ത്ത​വി​ഡി​യോ​യോ​ടൊ​പ്പ​മാ​ണ് നി​ങ്ങ​ൾ ത​ക​ർ​ന്നി​രി​ക്കു​മ്പോ​ഴും നൃ​ത്തം ചെ​യ്യ​ണം എ​ന്ന് ക​വി​താ ശ​ക​ലം ന​വ്യ നാ​യ​ർ പ​ങ്കു​വ​ച്ച​ത്.



ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ സാ​വ​ന്തി​ൽ നി​ന്നും ന​വ്യ നാ​യ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​പ​റ്റി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് ന​വ്യ​യു​ടെ പോ​സ്റ്റ്.