മകൾ കൽക്കിയുടെ മുഖം ആദ്യമായി കാണിച്ച് നടി അഭിരാമി. പട്ടുപാവടയും ബൗസുമണിഞ്ഞ് സുന്ദരിയായി അമ്മയ്ക്കും അച്ഛനുമൊപ്പമാണ് കൽക്കിയുള്ളത്. എല്ലാവർക്കും ഓണശംസകൾ നേർന്നാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവും ചിത്രത്തിലുണ്ട്.
കഴിഞ്ഞ മാതൃദിനത്തിലാണ് പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം നടി ആരാധകരുമായി പങ്കുവയ്ക്കുന്നത്.
താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറഞ്ഞിരുന്നു.
ഇതിനു മുൻപ് ചിത്രങ്ങൾ പങ്കുവച്ചപ്പോഴെല്ലാം കുഞ്ഞിന്റെ മുഖം താരം മറച്ചിരുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. എന്റെ ഭർത്താവിനെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്. അതിലേക്ക് ഒരു കുഞ്ഞിനെയും നായയെയും ചേർത്തു വയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് രസകരമായ ചിത്രങ്ങൾ ലഭിക്കും. അഭിരാമി കുറിച്ചു.
ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റ് ആയ രാഹുൽ പവനാണ് അഭിരാമിയുടെ ഭർത്താവ്. 2009ലായിരുന്നു ഇവരുടെ വിവാഹം.