മെൽബണ്‍: നവോദയ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻ കേരള വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ.എ ബേബി ജൂണ്‍ 3ന് ഞായറാഴ്ച മെൽബണിൽ എത്തുന്നു.
മുൻ നിശ്ചയിച്ച പ്രകാരം മേയ് 20ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളാൽ മാറ്റിവയ്ക്കുകയായിരുന്നു.
വൈകുന്നേരം 4ന് ക്ലെയ്ടണ്‍ ഹാളിൽ ( 264 Clayton Road.Clayton 3168 )
നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ