+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ജീ​വം; അ​പ​ർ​ണ​യു​ടെ വേ​ർ​പാ​ടി​ൽ ഞെ​ട്ടി പ്രേ​ക്ഷ​ക​ർ

സി​നി​മ​സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​ർ മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ‘എ​ന്‍റെ ഉ​ണ്ണി ക​ളി പെ​ണ്ണ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​ക​ളു
മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ജീ​വം; അ​പ​ർ​ണ​യു​ടെ വേ​ർ​പാ​ടി​ൽ ഞെ​ട്ടി പ്രേ​ക്ഷ​ക​ർ

സി​നി​മ-​സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​ർ മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

‘എ​ന്‍റെ ഉ​ണ്ണി ക​ളി പെ​ണ്ണ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​ക​ളു​ടെ ചി​ത്ര​മാ​യി​രു​ന്നു അ​പ​ർ​ണ അ​വ​സാ​ന​മാ​യി പ​ങ്കു​വ​ച്ച​ത്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം താരം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ർ​ണ​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ അ​ന്ത്യം സം​ഭ​വി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു.

ഭ​ർ​ത്താ​വും മ​ക്ക​ളു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു അ​പ​ർ​ണ​യു​ടെ പേ​ജി​ൽ മു​ഴു​വ​നു​മു​ണ്ടാ​യി​രു​ന്ന​ത്. ഭ​ർ​ത്താ​വും ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് താരത്തിന്‍റെ കു​ടും​ബം. 2009ലെ ​മേ​ഘ​തീ​ർ​ത്ഥം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ ലോ​ക​ത്തേ​ക്ക് അ​പ​ർ​ണ എ​ത്തി​യ​ത്.

അ​ച്ചാ​യ​ൻ​സ്, കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ, ക​ൽ​ക്കി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ക​ട​ല്‍ പ​റ​ഞ്ഞ ക​ഥ ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ചി​ത്രം.

ച​ന്ദ​ന​മ​ഴ, ആ​ത്മ​സ​ഖി, മൈ​ഥി​ലി വീ​ണ്ടും വ​രു​ന്നു, ദേ​വ​സ്പ​ർ​ശം, തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.