സി​നി​മ-​സീ​രി​യ​ൽ ന​ടി അ​പ​ർ​ണ നാ​യ​ർ ജീ​വ​നൊ​ടു​ക്കി

09:11 AM Sep 01, 2023 | Deepika.com

സി​നി​മ - സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​രെ മ​രി​ച്ച നി​ല‌​യി​ൽ ക​ണ്ടെ​ത്തി. ക​ര​മ​ന ത​ളി​യി​ലെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ അ​ന്ത്യം സം​ഭ​വി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു.

മേ​ഘ​തീ​ർ​ഥം, മു​ദ്ദു​ഗൗ, അ​ച്ചാ​യ​ൻ​സ്, കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ, ക​ൽ​ക്കി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ച​ന്ദ​ന​മ​ഴ, ആ​ത്മ​സ​ഖി, മൈ​ഥി​ലി വീ​ണ്ടും വ​രു​ന്നു, ദേ​വ​സ്പ​ർ​ശം, തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ്: സ​ഞ്ജി​ത്, മ​ക്ക​ൾ: ത്ര​യ, കൃ​തി​ക.