ഷാരുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്.
ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാരുഖ് ചിത്രത്തിലെത്തുന്നത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. അനിരുദ്ധ് ആണ് സംഗീതം. ഛായാഗ്രഹണം- ജി.കെ. വിഷ്ണു. എഡിറ്റിംഗ് - റൂബെൻ.