+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് പിന്നീടാണ് മനസിലായത്'

ചുരുക്കം ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ മനംകവർന്ന താരമാണ് നിത്യ ദാസ്. വിവാഹത്തിനു പിന്നാലെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമാണ്. ഇപ്പോഴിതാ ഭർത്താവിന്‍

ചുരുക്കം ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ മനംകവർന്ന താരമാണ് നിത്യ ദാസ്. വിവാഹത്തിനു പിന്നാലെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമാണ്. ഇപ്പോഴിതാ ഭർത്താവിന്‍റെ സ്വഭാവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഭർത്താവിന് ഓവർ വൃത്തിയാണെന്നാണ് നടി അഭിപ്രായപ്പെട്ടത്. തനിക്കും നല്ല വൃത്തി വേണമെന്നും അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.

പക്ഷെ ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല. അതിന്‍റ പേരിൽ അദ്ദേഹം തങ്ങളെ വഴക്ക് പറയുമെന്നും വഴക്ക് പറ‍ഞ്ഞുകൊണ്ടായിരിക്കും അദ്ദേഹം വീണ്ടും വൃത്തിയാക്കുകയെന്നും നിത്യ പറഞ്ഞു.

'ഭർത്താവിന്‍റെ വീട്ടുകാർക്ക് ഞാൻ മലയാളം പറയുന്നതിനോട് താൽപര്യമില്ല. ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ വന്ന് പറയും ഓൺലി ഹിന്ദിയെന്ന്.

ഭർത്താവിന്‍റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകൾ മനോഹരമാണ്. മകൾ ജനിക്കുന്നതിന് മുമ്പുതന്നെ അവൾക്ക് നൈന എന്ന പേര് ഞാൻ കണ്ടുവച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവൾക്ക് പൂച്ചക്കണ്ണുകൾ ലഭിച്ചു.' -നിത്യ ദാസ് പറയുന്നു