എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കോടതിയിൽ ടൈപ്പിസ്റ്റായി മൂന്നുമാസമായി ജോലി ചെയ്തുവരുന്നു. അടുത്തകാലത്ത് ചില രോഗങ്ങൾ ഉണ്ടാകുകയും ചികിത്സയ്ക്കായി ധാരാളം പണം ചെലവാകുകയും ചെയ്തു. താത്കാലി ക ജീവനക്കാരിയായ എനിക്ക് മെഡിക്കൽ റീഇംബേഴ്സ്മെന്റ് കിട്ടുമോ? ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ചികിത്സയ്ക്കുമാത്രമേ റീഇംബേഴ്സ്മെന്റിന് സാധ്യതയുള്ളോ ?
റാണി ജോർജ്, പത്തനംതിട്ട
താത്കാലിക ജീവനക്കാർക്കും മെഡിക്കൽ റീഇംബേഴ് സ്മെന്റിന് അർഹതയുണ്ട്. മെഡിക്കൽ അറ്റന്‍ഡന്റ്സ് റൂൾസിലെ ഗവണ്മെന്റ് സെർവന്റ് എന്ന നിർവചനത്തിൽ താത് കാലിക ജീവനക്കാരും ഉൾപ്പെടും. ആശുപത്രിയിലെ കിടത്തി ചികിത്സയ്ക്കു മാത്രമല്ല, ഒൗട്ട് പേഷ്യന്റ് വിഭാഗത്തിനും മെഡിക്കൽ റീഇംബേഴ്സ്മെന്റിന് അർഹതയുണ്ട്. സർക്കാർ ആശുപത്രി മുഖേനയുള്ള ചികിത്സയ്ക്ക് റീഇംബേഴ്സ്മെന്റ് ലഭിക്കാൻ കൂടുതൽ എളുപ്പമുണ്ട്.