+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്: സെപ്റ്റംബർ മുതൽ പരീക്ഷാ സിലബസ് പരിഷ്കരിക്കുന്നു

മെൽബണ്‍: ഓസ്ട്രേലിയ, യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നതിനാവശ്യമായ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് സെപ്റ്റംബർ മുതൽ പരിഷ്കരിക്കുന്നു.റീഡിംഗിൽ മൂന്നു പാർട്ടായും ലിസണിം
ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്: സെപ്റ്റംബർ മുതൽ പരീക്ഷാ സിലബസ് പരിഷ്കരിക്കുന്നു
മെൽബണ്‍: ഓസ്ട്രേലിയ, യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നതിനാവശ്യമായ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് സെപ്റ്റംബർ മുതൽ പരിഷ്കരിക്കുന്നു.

റീഡിംഗിൽ മൂന്നു പാർട്ടായും ലിസണിംഗ് ടെസ്റ്റ് ഒരു ഭാഗം മൾട്ടിപ്പിൾ ചോയ്സ് രീതിയിലേക്കും സ്പീക്കിംഗ് ടെസ്റ്റിൽ കമ്യൂണിക്കേഷൻ സ്കിൽസ് കൂടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിലായിരിക്കും പഴയ സിലബസിൽ പരീക്ഷ എഴുതാനുള്ള അവസാനത്തെ അവസരം. മേയ് 15 മുതൽ പരീക്ഷ എഴുതുന്നതിനുള്ള അവസാനത്തെ റെസിഡൻഷ്യൽ പരിശീലനം കൊച്ചിയിലെ ഇലിപ് അക്കാഡമിയിൽ ആരംഭിക്കും.

പുതിയ രീതിയിൽ പരീക്ഷ എഴുതുന്നതിനാവശ്യമായ വിവരങ്ങൾ ഇന്ത്യയിലെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്‍റെ ആദ്യത്തെ പരിശീലന കേന്ദ്രമായ കൊച്ചിയിലെ ഇലിപ്പ് അക്കാഡമിയിൽ 9744000704 നിന്നും ജൂണ്‍ മുതൽ ലഭിക്കും പുതിയ രീതിയിൽ പരീക്ഷ എഴുതുന്നതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മേയ് 24 ന് (ശനി) രാവിലെ 11 മുതൽ ഇലിപ് അക്കാഡമിയിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്നും അറിയാൻ കഴിയും. സെമിനാർ നയിക്കുന്നത് ഓസ്ട്രേലിയൻ നിന്നുള്ള ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് വിദഗ്ധരാണ്. ജൂലൈ മുതൽ പുതിയ രീതിയിൽ പരീക്ഷ എഴുതുന്നതിനുള്ള പരിശീലനം ഇലിപ്പ് അക്കാഡമിയിൽ ആരംഭിക്കും. ഇവിടെ പരിശീലനം നൽകുന്നത് ഓസ്ട്രേലിയൻ അധ്യാപകരാണ്. കൊച്ചിയിലെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്‍റെ അംഗീകൃത പരിശീലനകേന്ദ്രവും ഇലിപ്പ് ആണ്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ