+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർട്ടിൻ ഉറുമീസ് ഒഐസിസി വിക്ടോറിയ പ്രസിഡന്‍റ്

മെൽബണ്‍: ഒഐസിസി വിക്ടോറിയ കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി മാർട്ടിൻ ഉറുമീസ് ചുമതലയേറ്റു. കോണ്‍ഗ്രസിന്േ‍റയും ഐഎൻടിയുസിയുടെയും ഭാരവാഹിത്വത്തിൽ ദീർഘനാൾ നാട്ടിൽ പ്രവർത്തിക്കുകയും ഒഐസിസിയുടെ ദേശീയ വൈസ്
മാർട്ടിൻ ഉറുമീസ് ഒഐസിസി വിക്ടോറിയ പ്രസിഡന്‍റ്
മെൽബണ്‍: ഒഐസിസി വിക്ടോറിയ കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി മാർട്ടിൻ ഉറുമീസ് ചുമതലയേറ്റു. കോണ്‍ഗ്രസിന്േ‍റയും ഐഎൻടിയുസിയുടെയും ഭാരവാഹിത്വത്തിൽ ദീർഘനാൾ നാട്ടിൽ പ്രവർത്തിക്കുകയും ഒഐസിസിയുടെ ദേശീയ വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്ന മാർട്ടിൻ നല്ലൊരു സംഘാടകനാണ്. അങ്കമാലി അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്‍റാണ്.

ഡാൻ ഡി നോംഗിലെ ഡോക്കിൽ നടന്ന യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയ ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ഉറുമീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥാപക പ്രസിഡന്‍റ് ജോസ് എം. ജോർജ്, മുൻ വിക്ടോറിയാ പ്രസിഡന്‍റ് ജോസഫ് പീറ്റർ, സോബൻ തോമസ്, അരുണ്‍ നായർ, ഷിനോയി മഞ്ഞാങ്കൽ, വനിതാ പ്രതിനിധികളായ ജൂബി ജോർജ്, റിയാ സിജോഷ്, ഷിജോ ചേന്നോത്ത്, അനിൽ പുല്ലുകാട്ട്, ലിൻന്േ‍റാ ദേവസി, ജിജേഷ് പി.വി. ബോസ് കോ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു. ഐസിസി ഓസ്ട്രേലിയ കണ്‍വീനർ ഹൈനസ ബിനോയി പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. മേയ് 21 ന് രാജീവ് ഗാന്ധി സ്മരണാജ്ഞലി വിപുലമായി നടത്തുവാനും തീരുമാനിച്ചു. വിക്ടോറിയ കമ്മിറ്റി ഭാരവാഹികൾ: മാർട്ടിൻ ഉറുമീസ് (പ്രസിഡന്‍റ്). ബിജു ഇടശേരി, സ്റ്റാൻലി അഗസ്ത്യൻ, ഷിജോ ചേന്നോത്ത്, റിയാ സിജേഷ് (വൈസ് പ്രസിഡന്‍റുമാർ), ജോജി കാഞ്ഞിരപ്പള്ളി, ജിജേഷ് പി.വി. അരുണ്‍ നായർ, ഷിനോയി സ്റ്റീഫൻ, ഡോണ്‍ ബോസ് കോ, ലിന്േ‍റാ ദേവസി, ദീപ്തി നിർമല, ജൂബി ജോർജ്, റ്റിജോ ജോസ് (ട്രഷറർ) ,കമ്മറ്റിയംഗങ്ങൾ: ഷാജി പുല്ലൻ, ഷൈജു ദേവസി, ബിജു പടയാറ്റിൽ, സാജു പോൾ, ജസ്റ്റിൻ ജയിംസ്, തന്പി ചെമ്മനം, അനിൽ ജയിംസ്, അലൻ കുര്യാക്കോസ്, നിബു വർഗീസ്, ജസ്റ്റിൻ ജേക്കബ്, എബിൻ ടോം, ജോണ്‍ ദേവസി, ഹിൻസോ തങ്കച്ചൻ, ജോസഫ് കായപ്പുറത്ത്, ജൂബി ബല്ലാറട്ട്.