അകാലത്തിൽ പൊലിഞ്ഞ നടി സുബി സുരേഷിന്റെ ജൻമദിനത്തിൽ ഒത്തുചേർന്ന് കുടുംബംഗങ്ങൾ. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. താരത്തിന്റെ തന്നെ യൂട്യൂബ് ചാനൽ വഴി ചടങ്ങിന്റെ ദൃശ്യങ്ങളും പ്രേക്ഷകർക്കായി പങ്കുവച്ചു.
സുബി നമ്മോടൊപ്പമില്ല, എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് തോന്നുന്നത്. നമ്മളിൽ നിന്നും അകന്നുപോയതായി തോന്നുന്നില്ല.
സുധിക്ക് മറ്റുള്ളവരുടെ സന്തോഷമായിരുന്നു വലുത്. വേറെ എവിടെയങ്കിലും ഇരുന്ന് സുധി ഇത് കാണുന്നുണ്ടാകും. സുബിയുടെ സുഹൃത്ത് കലാഭവൻ രാഹുൽ പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറഞ്ഞത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മിമിക്രി ഗ്രൂപ്പിലെത്തിയത്. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ട താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.