69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമാ ഫിലിം ഇൻഡസ്ട്രിയിൽ അല്ലു അർജുൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു.
പുഷ്പ സിനിമയിലൂടെ തന്നെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവി ശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.
ആശംസകൾ പ്രിയ അല്ലു അര്ജുന്. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് സിനിമ മേഖലയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം. സൂര്യ എക്സിൽ കുറിച്ചു.
Mighty congratulations to dear @alluarjun you’ve made history for the Telugu Film Industry with your Best Actor win at #69thNationalFilmAwards #Pushpa
— Suriya Sivakumar (@Suriya_offl) August 24, 2023
So happy for @ThisIsDSP this a well-deserved recognition!!! Shine on dear DSP!
ആന്ധ്രയിലെ ഉള്കാടുകളില് നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് പുഷ്പയിൽ അല്ലു അർജുൻ എത്തിയത്.
കോവിഡ് തരംഗത്തിന് ശേഷം വന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. രശ്മിക മന്ദാന നായികയായ സിനിമയിൽ ഫഹദ് ഫാസിലായിരുന്നു വില്ലനായി എത്തിയത്.