പാർട്ട്ടൈം ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്മെന്റ്, ആശ്രിത നിയമനം എന്നിവ ലഭിക്കുമോ? ആശ്രിത നിയമനം ലഭിച്ചാൽ അത് പാർട്ട്ടൈം തസ്തികയിലേക്ക് മാത്രമായിട്ടാണോ നിയമിക്കുന്നത്? എസ്എസ്എൽസിയും പ്ലസ്ടുവും പാസായ ആളിന് ക്ലറിക്കൽ തസ്തികയിൽ നിയമനം ലഭിക്കുമോ?
ജിജോമോൾ, പത്തനംതിട്ട
നിലവിൽ പാർട്ട്ടൈം ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്മെന്റ് ആനുകൂല്യം ഇല്ല. സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലി നൽകുന്നതു സംബന്ധിച്ച് ഒരു ഏകീകൃത ഉത്തരവുണ്ട്. 21/01/1970ലെ സ.ഉ(എംഎസ്) 20/1970/പി.ഡി. എന്ന ഉത്തരവാണ് ഇതിനുബാധകം. ഇതു കൂടാതെ 28/5/1971നു പുറപ്പെടുവിച്ച സർക്കുലർ മെമ്മോറാണ്ടം നന്പർ 18778/71/പി.ഡി. പ്രകാരം ഇത് വ്യക്തമാക്കിയിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പാസായ ആശ്രിത നിയമനത്തിന് അർഹതയുള്ള ആളിന് ക്ലറിക്കൽ തസ്തികയിൽ നിയമനം ലഭിക്കുന്നതാണ്.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ആനുകൂല്യം കിട്ടില്ല
05:00 PM Dec 16, 2019 | Deepika.com