ആ​ർ​ഡി​എ​ക്സ് 25ന് ​തീ​യ​റ്റ​റു​ക​ളി​ൽ

06:49 PM Aug 22, 2023 | Deepika.com

യു​വ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ആ​ക്ഷ​ൻ മൂ​ഡ് ചി​ത്രം ആ​ർ​ഡി​എ​ക്സ് 25ന് ​തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ന​വാ​ഗ​ത​നാ​യ ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വീ​ക്കെ​ന്‍റ് ബ്ലോ​ഗ് ബ​സ്റ്റ​റി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

യു​വ​താ​ര​ങ്ങ​ളാ​യ ഷെ​യ്ൻ നി​ഗം, ആ​ന്‍റ​ണി വ​ർ​ഗീ​സ്, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ബ​ർ​ട്ട്, ഡോ​ണി, സേ​വ്യ​ർ എ​ന്നീ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ആ​ർ​ഡി​എ​ക്സ് എ​ന്ന പേ​രി​ന​ടി​സ്ഥാ​നം.

ഉ​ശി​ര​ൻ പോ​രാ​ട്ട​ങ്ങ​ളും പി​രി​മു​റു​ക്ക​മു​ള്ള മു​ഹൂ​ർ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം അ​ണി​യി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കി​യ ചി​ത്രം സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റം മി​ക​ച്ച ആ​ക്ഷ​ൻ ത്രി​ല്ല​റാ​ണെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​രു​ടെ അ​വ​കാ​ശ​വാ​ദം.



ഐ​മാ സെ​ബാ​സ്റ്റ്യ​നും മ​ഹി​മാ ന​മ്പ്യാ​രു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ലാ​ൽ, ബാ​ബു ആ​ന്‍റ​ണി, ബൈ​ജു സ​ന്തോ​ഷ്, നി​ഷാ​ന്ത് സാ​ഗ​ർ, മാ​ലാ പാ​ർ​വ​തി തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. കെ​ജി​എ​ഫ്, കൈ​തി, വി​ക്രം തു​ട​ങ്ങി​യ​വ​ൻ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ൻ​പ് അ​റി​വി​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

ഷ​ബാ​സ് റ​ഷീ​ദ് - ആ​ദ​ർ​ശ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ പ്ര​സ്ത ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാം ​സി.​എ​സ് ഈ​ണം പ​ക​രു​ന്നു. ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്, ഛായാ​ഗ്ര​ഹ​ണം - അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ, എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ.

ക​ലാ​സം​വി​ധാ​നം - ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, കോ​സ്റ്റ്യും ഡി​സൈ​ൻ - ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​ശാ​ഖ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - എ​സാ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ടോ​ള​ർ - ജാ​വേ​ദ് ചെ​മ്പ്, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - സി​ന​റ്റ് സേ​വ്യ​ർ, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.