ഏഴു ഭാഷകളിലായി മാസ്റ്റർപീസ്; ടീസർ പുറത്തിറങ്ങി

03:22 PM Aug 22, 2023 | Deepika.com

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ മാസ്റ്റർപീസിന്‍റെ ടീസർ പുറത്തുവന്നു. വൻവിജയമായ ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസിൽനിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.

ഏറെ കൗതുകമുണർത്തുന്ന ഫ്രെയിമുകളും കാഴ്ചകളുമായി സമ്പന്നമാണ് ടീസർ. മാസ്റ്റർപീസിൽ നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും.

സെൻട്രൽ അഡ്വർടൈസിംഗിന്‍റെ ബാനറിൽ മാത്യു ജോർജ് നിർമിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത്. എൻ ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്.