മ​മ്മൂ​ട്ടി​യു​ടെ ആ"​ശ്വാ​സം' പ​ദ്ധ​തി; കൊ​ല്ലം ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ കൈ​മാ​റി

03:45 PM Aug 21, 2023 | Deepika.com

മ​മ്മൂ​ട്ടി ചെ​യ​ർ​മാ​നാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ശ്വാ​സം പ​ദ്ധ​തി​യി​ലെ സൗ​ജ​ന്യ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ കൊ​ല്ലം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു. ചി​ത​റ കെ​പി ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​മാ​യ സ്നേ​ഹ​വീ​ട്ടി​ൽ വ​ച്ച് പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.

സം​ഘ​ട​ന​യു​ടെ വൈ​സ് ചെ​യ​ർ​മാ​നും എം​ജീ​എം ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ. ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ മാ​ങ്കോ​ട് കുടും​ബാരോ​ഗ്യ കേ​ന്ദ്രത്തിന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള പാ​ലി​യേ​റ്റി​വി​ന് കൈ​മാ​റി.

ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ര​ളി, വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ മ​ട​ത്ത​റ അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.