ജ​യി​ല​റി​ന് പി​ന്നാ​ലെ ജ​വാ​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഗോ​കു​ലം മൂ​വീ​സ്

03:07 PM Aug 21, 2023 | Deepika.com

ജ​യി​ല​റി​നു പി​ന്നാ​ലെ ഷാ​രു​ഖ് ഖാ​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ജ​വാ​ന്‍റെ കേ​ര​ള–​ത​മി​ഴ്നാ​ട് വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഗോ​കു​ലം മൂ​വീ​സ്. ത​മി​ഴ്നാ​ട്ടി​ൽ റെ​ഡ് ‍‍‍‍‍‍‍‍‍‍‍‍‍‍ജ​യ​ന്‍റ് മൂ​വി​സി​നൊ​പ്പ​മാ​കും ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

കേ​ര​ള ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ പാ​ർ​ട്ണ​ര്‍ ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ്. ഏ​ക​ദേ​ശം അ​ൻ​പ​ത് കോ​ടി​ക്കു മു​ക​ളി​ലാ​ണ് ഡീ​ൽ ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​നു ത​മി​ഴ്നാ​ട്ടി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക കൂ​ടി​യാ​ണി​ത്. കേ​ര​ള​ത്തി​ൽ ഡ്രീം ​ബി​ഗ് ഫി​ലിം​സി​നൊ​പ്പ​മാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ക.

വ​ലി​യ വി​ജ​യം നേ​ടി​യ പ​ഠാ​ന് ശേ​ഷം ഷാ​രു​ഖ് ഖാ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്.



തെ​രി, മെ​ര്‍​സ​ല്‍, ബി​ഗി​ല്‍ തു​ട​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ന്‍ അ​റ്റ്‌​ലി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ജ​വാ​ന്‍. മ​ക്ക​ള്‍ സെ​ല്‍​വ​ന്‍ വി​ജ​യ് സേ​തു​പ​തി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്.

വ​ലി​യ താ​ര​നി​ര​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ്. ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ സി​ന്ദാ ബ​ന്ദാ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വ​ലി​യ ക്യാ​ന്‍​വാ​സി​ലു​ള്ള ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യി​രു​ന്നു.

തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യം നേ​ടി ത​രം​ഗ​മാ​യി മാ​റി​യ ര​ജ​നി​കാ​ന്ത് ചി​ത്രം ജ​യി​ല​ര്‍ കേ​ര​ള​ത്തി​ല​ല്‍ എ​ത്തി​ച്ച​ത് ശ്രീ ​ഗോ​കു​ലം മൂ​വി​സി​ന് വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​നാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​രൂ​ഖ് ഖാ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​മാ​യി ജ​വാ​നും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പി​ആ​ർ​ഒ - ശ​ബ​രി