ജയിലറിനു പിന്നാലെ ഷാരുഖ് ഖാന്റെ ബ്രഹ്മാണ്ഡ ചിത്രം ജവാന്റെ കേരള–തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവിസിനൊപ്പമാകും ചിത്രം വിതരണത്തിനെത്തിക്കുന്നത്.
കേരള ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. ഏകദേശം അൻപത് കോടിക്കു മുകളിലാണ് ഡീൽ നടന്നതെന്നാണ് സൂചന. ഒരു ഹിന്ദി ചിത്രത്തിനു തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസിനൊപ്പമാണ് ചിത്രം വിതരണം ചെയ്യുക.
വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന് നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്.
#JAWAN : Record Price⭐
— Saloon Kada Shanmugam (@saloon_kada) August 18, 2023
• Biggest Ever Deal For BOLLYWOOD Film in SOUTH India🔥
• Bagged For Whooping 50 CRS😎
• GOKULAM MOVIES Alapara✨#ShahRukhKhan | #VijaySethupathi | #Nayanthara | #Anirudh | #Atlee
Official UPDATE⏳!!
തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന് അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്. മക്കള്‍ സെല്വന് വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.
തിയറ്ററുകളില്‍ വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര്‍ കേരളത്തിലല് എത്തിച്ചത് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്. പിആർഒ - ശബരി