നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം 'ഒരു പ്രവാസി ഹീസ്റ്റ്' എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു രസകരമായ ഫാൻമേയ്ഡ് പോസ്റ്ററുകളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്.
മലയാളികളടക്കം ലോകമെന്പാടുമുള്ള എല്ലാവരുടെയും പ്രിയപ്പെട്ട വെബ് സീരിസുകളിലൊന്നായിരുന്നു മണി ഹീസ്റ്റ്. മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായ പ്രഫസറിനും ബെർലിനും ടോക്കിയോയ്ക്കും നെയ്റോബിക്കുമെല്ലാം റിയോയ്ക്കുമെല്ലാം കേരളത്തിൽ നിരവധി ആരാധകരാണുള്ളത്.
ബോസ് ആൻഡ് കോ എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങൾ മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും? നിവിൻ പോളിയാണ് പ്രഫസറായി എത്തുന്നത്. വിനയ് ഫോർട്ട് ബെർലിനായും മമിത ബൈജു ടോക്കിയോ ആയും എത്തുന്നു.
വിജിലേഷ് കരയാട് ആണ് റിയോ ആയും ഹെൽസിങ്കി ആയി ജാഫർ ഇടുക്കി നെയ്റോബി ആയി ആർഷ ബൈജു, ഡെൻവർ ആയി ശ്രീനാഥ് ബാബു എന്നിവരെ കാണാം. ഈ ലുക്കിലുള്ള ഇവരുടെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’. ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നു ചിത്രം നിർമിക്കുന്നു.
നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യിൽ വേഷമിടുന്നു.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി.എം.കെ.,
മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്,
ആക്ഷൻ- ഫീനിക്സ് പ്രഭു, ജി. മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ , വിഎഫ്എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു,
സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ - ശബരി.
പ്രഫസറായി നിവിൻ പോളി, ബെർലിനായി വിനയ് ഫോർട്ട്; പ്രവാസി ഹീസ്റ്റ് ഒരു മണി ഹീസ്റ്റ് ആയാൽ
10:10 AM Aug 21, 2023 | Deepika.com