അ​ന്നു ത​ന്നെ ക​ളി​യാ​ക്കി​യ​വ​ർ ഇ​ന്ന് ത​ന്‍റെ ഡേ​റ്റി​നാ​യി പു​റ​കെ ന​ട​ക്കു​ന്നു; ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​യു​ന്നു

02:57 PM Aug 19, 2023 | Deepika.com

ത​ന്‍റെ ക​രി​യ​ർ തു​ട​ങ്ങി​യ സ​മ​യ​ത്ത് ത​ന്നെ ക​ളി​യാ​ക്കി​യ​വ​രും മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രും ഇ​പ്പോ​ൾ ത​ന്‍റെ ഡേ​റ്റി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. പു​തി​യ ചി​ത്ര​മാ​യ ‘കിം​ഗ് ഓ​ഫ് കൊ​ത്ത’​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ മ​ന​സു​തു​റ​ന്ന​ത്.

എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ന്നെ പ​രി​ഹ​സി​ച്ച​വ​രു​ണ്ട്. ആ​ദ്യ ര​ണ്ടു​മൂ​ന്നു സി​നി​മ​ക​ൾ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന് അ​വ​ർ എ​ന്‍റെ​യൊ​രു ഡേ​റ്റി​നു വേ​ണ്ടി ശ്ര​മി​ക്കു​ന്ന കാ​ര്യം എ​നി​ക്ക് അ​റി​യാം. ദു​ൽ​ഖ​ർ പ​റ​ഞ്ഞു.



ത​ന്‍റെ​ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​കും കിം​ഗ് ഓ​ഫ് കൊ​ത്ത എ​ന്ന് ദു​ൽ​ഖ​ർ പ​റ​ഞ്ഞു. ആ​ളു​ക​ൾ സി​നി​മ കാ​ണ​ണ​മെ​ങ്കി​ൽ മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വം ന​ൽ​ക​ണം. അ​വ​ർ ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​ത്തി​നു മൂ​ല്യ​മു​ണ്ടാ​ക​ണം. പ്രേ​ക്ഷ​ക​ർ​ക്ക് വ​ലി​യ സ്കെ​യി​ൽ ചി​ത്ര​ങ്ങ​ളോ​ടാ​ണ് താ​ൽ​പ​ര്യം.

ഒ​രു നി​ർ​മാ​ണ ക​മ്പ​നി എ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ നി​ർ​മി​ച്ച ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​യാ​ണ് കിം​ഗ് ഓ​ഫ് കൊ​ത്ത. അ​ഭി​ലാ​ഷ് ജോ​ഷി​യി​ലും ജേ​ക്സ് ബി​ജോ​യി​ലും ത​നി​ക്ക് പ്ര​തീ​ക്ഷ​ക​ൾ ഒ​രു​പാ​ടാ​ണെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

കൊ​ത്ത​യി​ലെ ക​ഥ​യെ മു​ന്നോ​ട്ടു കൊ​ണ്ട് പോ​കു​ന്ന​തി​ൽ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. അ​ഭി​ലാ​ഷ് ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സീ ​സ്റ്റു​ഡി​യോ​സും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സും ചേ​ർ​ന്നാ​ണ്.

മാ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​സ് ഡ​യ​ലോ​ഗു​ക​ളും കി​ടി​ല​ൻ ആ​ക്ഷ​നു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ, പ്ര​സ​ന്ന, ഐ​ശ്വ​ര്യാ ല​ക്ഷ്മി, നൈ​ലാ ഉ​ഷ, ചെ​മ്പ​ൻ വി​നോ​ദ്, ഗോ​കു​ൽ സു​രേ​ഷ്, ഷ​മ്മി തി​ല​ക​ൻ, ശാ​ന്തി കൃ​ഷ്ണ, വാ​ടാ ചെ​ന്നൈ ശ​ര​ൺ, അ​നി​ഖാ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ജേ​ക്സ് ബി​ജോ​യ്, ഷാ​ൻ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ക്‌​ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് രാ​ജ​ശേ​ഖ​റാ​ണ്. ഛായാ​ഗ്ര​ഹ​ണം:​നി​മി​ഷ് ര​വി, സ്ക്രി​പ്റ്റ് : അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ൻ,

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ : നി​മേ​ഷ് താ​നൂ​ർ, എ​ഡി​റ്റ​ർ: ശ്യാം ​ശ​ശി​ധ​ര​ൻ, കൊ​റി​യോ​ഗ്രാ​ഫി: ഷെ​റീ​ഫ്, മേ​ക്ക​പ്പ് :റോ​ണെ​ക്സ് സേ​വി​യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: പ്ര​വീ​ൺ വ​ർ​മ, സ്റ്റി​ൽ​സ്: ഷു​ഹൈ​ബ് എ​സ്.​ബി.​കെ., പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, മ്യൂ​സി​ക്: സോ​ണി മ്യൂ​സി​ക്, വി​ത​ര​ണം: വെ​ഫേ​റ​ർ ഫി​ലിം​സ്, പി​ആ​ർ​ഒ പ്ര​തീ​ഷ് ശേ​ഖ​ർ. ചി​ത്രം ഓ​ഗ​സ്റ്റി​ൽ തി​യ​റ്റു​ക​ളി​ലെ​ത്തും.