തന്റെ കരിയർ തുടങ്ങിയ സമയത്ത് തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോൾ തന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദുൽഖർ മനസുതുറന്നത്.
എന്റെ കരിയറിന്റെ തുടക്കത്തിൽ എന്നെ പരിഹസിച്ചവരുണ്ട്. ആദ്യ രണ്ടുമൂന്നു സിനിമകൾ ഇറങ്ങിയ സമയത്ത് മോശമായി പെരുമാറിയവരുണ്ട്. എന്നാൽ ഇന്ന് അവർ എന്റെയൊരു ഡേറ്റിനു വേണ്ടി ശ്രമിക്കുന്ന കാര്യം എനിക്ക് അറിയാം. ദുൽഖർ പറഞ്ഞു.
"STARTED FROM THE BOTTOM NOW WE HERE" @dulQuer 👑#DulquerSalmaan | #KingOfKotha pic.twitter.com/qzVYINmwh0
— Yung Lee🗿 (@Libinmathew_) August 17, 2023
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും കിംഗ് ഓഫ് കൊത്ത എന്ന് ദുൽഖർ പറഞ്ഞു. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താൽപര്യം.
ഒരു നിർമാണ കമ്പനി എന്ന നിലയിൽ തങ്ങൾ നിർമിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും തനിക്ക് പ്രതീക്ഷകൾ ഒരുപാടാണെന്നും ദുൽഖർ പറഞ്ഞു.
കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്നും താരം വ്യക്തമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്.
മാസ് ആക്ഷൻ എന്റർടെയ്നറായാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മാസ് ഡയലോഗുകളും കിടിലൻ ആക്ഷനുമാണ് ചിത്രത്തിന്റെ പ്രത്യേകത. ഷബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമിഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ. ചന്ദ്രൻ,
പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, സ്റ്റിൽസ്: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറർ ഫിലിംസ്, പിആർഒ പ്രതീഷ് ശേഖർ. ചിത്രം ഓഗസ്റ്റിൽ തിയറ്റുകളിലെത്തും.