കൊമേഴ്സ്യൽ ടാക്സ് വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലിചെയ്യുന്ന ആളാണ്. എനിക്ക് ക്ലറിക്കൽ അറ്റൻഡർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനം ലഭിച്ചിട്ടുണ്ട്. എന്റെ ലാസ്റ്റ് ഗ്രേഡ് സർവീസുകൂടി പരിഗണിച്ച് എട്ടു വർഷത്തെ ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുമോ? എങ്കിൽ ഞാൻ ഓപ്ഷൻ കൊടുക്കേണ്ടതുണ്ടോ?
രാജീവ് ജോണ്, കുറവിലങ്ങാട്
ബൈ ട്രാൻസ്ഫർ നിയമനം മുഖേനയുള്ള ക്ലറിക്കൽ അറ്റൻഡർ തസ്തിക എൻട്രി കേഡർ ആയിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ അറ്റൻഡർ തസ്തികയിൽ എട്ടു വർഷം പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ സമയബന്ധിത ഹയർ ഗ്രേഡിന് അർഹത ലഭിക്കൂ. ലാസ്റ്റ് ഗ്രേഡ് സർവീസുകൂടി കണക്കാക്കി ഹയർ ഗ്രേഡ് ലഭിക്കില്ല. എന്നാൽ 22 വർഷത്തെ മൂന്നാമത്തെ സമയബന്ധിത ഹയർഗ്രേഡിന് ലാസ്റ്റ് ഗ്രേഡ് സർവീസുകൂടി കണക്കാക്കി ഹയർഗ്രേഡ് നൽകുന്നതാണ്.
മൂന്നാമത്തെ ഹയർ ഗ്രേഡിനു പരിഗണിക്കും
04:57 PM Dec 16, 2019 | Deepika.com