+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സതേണ്‍സ്റ്റാർ ജേതാക്കൾ

പെർത്ത്: ക്ലബ് മലയാളം സംഘടിപ്പിച്ച ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വെല്ലിട്ടനിലെ കേരളാ സ്ട്രൈക്കേഴ്സിനെ തകർത്ത് കാനിംഗ്വെയിൽ സതേണ്‍സ്റ്റാർ ജേതാക്കളായി. ഏപ്രിൽ 14 നു ര
ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സതേണ്‍സ്റ്റാർ ജേതാക്കൾ
പെർത്ത്: ക്ലബ് മലയാളം സംഘടിപ്പിച്ച ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വെല്ലിട്ടനിലെ കേരളാ സ്ട്രൈക്കേഴ്സിനെ തകർത്ത് കാനിംഗ്വെയിൽ സതേണ്‍സ്റ്റാർ ജേതാക്കളായി.

ഏപ്രിൽ 14 നു രാവിലെ നടന്ന സെമിയിൽ (14 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ) നിശ്ചിത സമയവും എക്സ്ട്രാ ടൈമിലും കേരളാ സ്്രെടെക്കേഴ്സും സതേണ്‍ സ്റ്റാറും സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ട്ഒൗട്ടിലൂടെയാണ് നിർണായക വിജയം സതേണ്‍ സ്റ്റാർ കരസ്ഥമാക്കിയത്.

തുടർന്നു നടന്ന ഗ്രാൻഡ് ഫൈനലിൽ കേരളാ സ്്രെടെക്കേഴ്സ് ആദ്യ പത്തുമിനിട്ടിനകം തന്നെ ഒരു ഗോളടിച്ചെങ്കിലും രണ്ടാം പകുതി തീരുന്നതിനു മിനിറ്റുകൾ മാത്രം ശേഷിക്കെ സതേണ്‍സ്റ്റാർ ഗോൾ മടക്കിയതോടെ മത്സരം സമനിലയിലാവുകയായിരുന്നു. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ കളിയുടെ എല്ലാ വീര്യവും പുറത്തെടുത്ത സതേണ്‍സ്റ്റാറിന്‍റെ ചുണക്കുട്ടികൾ ആദ്യ മൂന്നുമിനിട്ടിനകം തന്നെ കേരളാ സ്ട്രൈക്കേഴ്സിന്‍റെ ഗോൾവല ചലിപ്പിച്ചു. തുടർന്നു പലതവണ ആക്രമണത്തിനു മുതിർന്നെങ്കിലും സതേണ്‍ സ്റ്റാറിന്‍റെ ചുണക്കുട്ടികൾക്കു മുന്നിൽ കേരളാ സ്ട്രൈക്കേഴ്സിന്‍റെ സ്വപ്നങ്ങൾ തകർന്നടിയുകയായിരുന്നു.

പ്രസാദ് മാത്യുവും (അണ്ടർ 14) തോമസ് ഡാനിയേലും (അണ്ടർ 18) ആണ് കാനിംഗ് വെയിൽ സതേണ്‍ സ്റ്റാർ ടീം മാനേജർമാർ.

റിപ്പോർട്ട്: കെ.പി. ഷിബു