10/8/2010ൽ ജുഡീഷൽ സർവീസിൽ ഓഫീസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1/3/2012 ൽ ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അതിനുശേഷം 1/11/2012ൽ രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. എന്റെ ജുഡീഷൽ സർവീസിലെ സേവനകാലം കൂടി പെൻഷനു പരിഗണിക്കുന്നതിനായി അപേക്ഷ നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എപ്രകാരം? ആർക്കാണ് അപേക്ഷ നൽകേണ്ടത്?
ടോം ജോസ്, കട്ടപ്പന
1/11/2012ൽ രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച താങ്കൾക്ക് 10/8/2010 മുതൽ 29/2/2012 വരെയുള്ള മുൻ സർവീസിലെ സേവനകാലം പെൻഷനുവേണ്ടി കണക്കാക്കുന്നതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. പെൻഷന് യോഗ്യകാലമല്ലാത്ത സർവീസ് ഒഴിവാക്കി താങ്കളുടെ സർക്കാർ സർവീസ് മുഴുവൻ പെൻഷൻ യോഗ്യകാലമായി കണക്കാക്കും. അതിനാൽ പ്രത്യേകമായി അപേക്ഷ ആർക്കും നൽകേണ്ടതില്ല.
മുൻ സർവീസ് പരിഗണിക്കാൻ അപേക്ഷ നൽകേണ്ടതില്ല
04:56 PM Dec 16, 2019 | Deepika.com