+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ ഓസ്ട്രേലിയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളിൽ

മെൽബണ്‍: നവോദയ ഓസ്ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും മേയ് 16 മുതൽ ജൂ
നവോദയ ഓസ്ട്രേലിയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളിൽ
മെൽബണ്‍: നവോദയ ഓസ്ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും മേയ് 16 മുതൽ ജൂണ്‍ 3 വരെയാണ് പര്യടനം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ ദേശീയ ജനറൽ സെക്രട്ടറി ബോബ് ബ്രിസ്റ്റോണ്‍ പെർത്തിലെ പൊതു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും.

പല സംസ്ഥാങ്ങളിലും രണ്ടു വർഷത്തോളമായി പ്രവർത്തനം ആരംഭിച്ച നവോദയ ഓസ്ട്രേലിയ മുഴുവൻ സംസ്ഥാങ്ങളിലെ നിയമ നടപടികൾ പൂർത്തീകരിച്ചു സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയും നിലവിൽ വന്നതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തന ഏകീകരണ ഉദ്ഘാടനമാണ് മുഴുവൻ സംസ്ഥാനങ്ങളിലും നടക്കുക.

പെർത്ത് മേയ് 19 നും മെൽബണിൽ മേയ് 20 നും കാൻബറ മേയ് 25നും സിഡ്നി മേയ് 26 നും ബ്രിസ്ബേനിൽ മേയ് 27നും അഡലയ്ഡിൽ ജൂണ്‍ രണ്ടിനുമാണ് ഉദ്ഘാടന മഹാമഹം.

ഓസ്ട്രേലിയൻ പ്രവാസ സമൂഹത്തിന്‍റെ ഇടയിൽ വേറിട്ട പ്രവർത്തന ശൈലിയുമായാണ് നവോദയ കടന്നു വരുന്നത്. പുരോഗമന സെക്കുലർ ആശയങ്ങളെ മുൻ നിർത്തി എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവൻ സംസ്ഥാനങ്ങളിലും നവോദയ ഓസ്ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി പ്രവാസി വിഷയങ്ങൾ മലയാളികൾ അഭിമുഖീകരിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിൽ പൊതുവായ വികാരങ്ങൾ ഉയർത്തിക്കൊണ്ടു വരികയും മുഴുവൻ മലയാളികളുടെയും പിന്തുണ

ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് നവോദയ ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.

ഓസ്ട്രേലിയ വിവിധ സംസ്ഥാങ്ങളിൽ രൂപീകരിച്ചിട്ടുള്ള നവോദയ ഓസ്ട്രേലിയ സംസ്ഥാന കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത് .

പ്രധാന പട്ടണങ്ങളിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് നടത്തുന്ന അറിവിന്‍റെ കല കൈരളി ടിവിയുടെ അശ്വമേധം പരിപാടിയും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ