+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം

അഡലൈഡ്: ഓസ്ട്രേലിയയിലെ അഡലൈഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർഥനയും സ്വപ്നവും യാഥാർഥ്യമാകുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park,
അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം
അഡലൈഡ്: ഓസ്ട്രേലിയയിലെ അഡലൈഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർഥനയും സ്വപ്നവും യാഥാർഥ്യമാകുന്നു.

1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) ദേവാലയവും അനുബന്ധ സൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി സമൂഹത്തിന്‍റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഈ ദേവാലയത്തിനു സ്വന്തം.

ഇടവക മെത്രാപ്പോലീത്ത മദ്രാസ് ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്‍റെ ശക്തമായ പിന്തുണയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്‍റെ നേതൃത്വവും മാനേജിംഗ് കമ്മിറ്റി, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അക്ഷീണമായ പ്രയത്നവും ഇടവക ജനങ്ങളുടെ സഹകരണവുമാണ് സ്വന്തമായ ദേവാലയം എന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേർന്നത്. ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് ദേവാലയ കൂദാശക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ അഡലൈഡ് ദേവാലയം മുന്നേറുന്നു.

2007ൽ ഭദ്രാസനാധിപൻ ആയിരുന്ന ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അനുവാദത്തോടെ മെൽബണ്‍ കത്തീഡ്രൽ വികാരി ആയിരുന്ന റവ.ജോസഫ് തളിയപ്പറന്പിൽ കോർഎപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് അഡലൈഡിൽ ആരാധന ആരംഭിക്കുന്നത്. തുടർന്നു 10 വർഷമായി ഫാ.കെ.വൈ.ചാക്കോ, ഫാ.ചാൾസ് ജേക്കബ്, ഫാ.ഷിനു കെ.തോമസ്, ഫാ. ഫ്രഡിനാർഡ് പത്രോസ്, ഫാ.പ്രദീപ് പൊന്നച്ചൻ, ഫാ.സജു ഉണ്ണൂണ്ണി എന്നീ വൈദികർ മെൽബണിൽനിന്നുവന്ന് ആരാധന അർപ്പിച്ചു പോന്നു.

2017 ഓഗസ്റ്റിൽ ആണ് അഡലൈഡ് ഇടവകയുടെ പുതിയ വികാരിയായി ഫാ.അനിഷ് കെ.സാമിനെ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് നിയമിച്ചത്.