+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജുണ്ടലപിൽ സരിഗമ പെർത്തിന്‍റെ ഗാനമഴ

പെർത്ത്: ജൂൻണ്ടലപ് മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ ഏഴിനു നടന്ന സരിഗമ പെർത്തിന്‍റെ ഗാനോത്സവം നാദവിസ്മയമായി.ജോണ്‍സണ്‍ ആലപിച്ച സത്യനായക മുക്തി ദായക എന്ന പ്രാർഥന ഗാനത്തേ
ജുണ്ടലപിൽ സരിഗമ പെർത്തിന്‍റെ ഗാനമഴ
പെർത്ത്: ജൂൻണ്ടലപ് മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ ഏഴിനു നടന്ന സരിഗമ പെർത്തിന്‍റെ ഗാനോത്സവം നാദവിസ്മയമായി.

ജോണ്‍സണ്‍ ആലപിച്ച സത്യനായക മുക്തി ദായക എന്ന പ്രാർഥന ഗാനത്തോടെ ആരംഭിച്ച മൂന്നു മണിക്കൂറിലേറെ നീണ്ട രാഗമഴയിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷകൾക്ക് പുറമെ കന്നഡ, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങളും പെയ്തിറങ്ങി. പെർത്തിലെ മുൻനിര ഗായകരായ മാർട്ടിൻ, സലിൽ, മാനുവൽ, ജോജു, ജോഷി, പ്രദീപ്, റിച്ചി, ജോയി, ജോണ്‍സണ്‍ എന്നിവർക്കു പുറമെ ബംഗാളി, ഹിന്ദി ഗയകനായ ബിഘ്നരാജുവും ശ്രോതാക്കളെ കൈയിലെടുത്തു. പെർത്തിലെ വാനന്പാടികളായ ഷീബ, പിങ്കി, സെലിൻ എന്നിവർക്കുപുറമെ കൊച്ചുഗായിക സാറയും കാന്ന-ഹിന്ദി ഗായിക ശോഭാ റാണിയും ജൂണ്ടലപിന്‍റെ സ്വന്തം എയ്ഡലും സന്ധ്യയും ഗാനങ്ങൾ ആലപിച്ചു.

എല്ലാ ഇന്ത്യൻ ഭാഷകളിലുള്ള ഗായകർക്ക് പ്രത്യേകിച്ച് കൊച്ചുഗായകർക്കുള്ള പ്രോത്സാഹന വേദി കൂടിയാണ് സരിഗമ സല്ലാപം. ഈസ്റ്ററിന്‍റെ സന്ദേശം ഓർമപ്പെടുത്തി ചുരുക്കി പ്രദർശിപ്പിച്ച മിശിഹാചരിത്രം ഈസ്റ്റർ ആഘോഷങ്ങൾ ഏറെ അർഥവത്താക്കി.

വിവരങ്ങൾക്ക്: ജോണ്‍സണ്‍ പട്ടരുമഠം 61 422 590 187.