+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ മാർഗംകളി കൂട്ടായ്മ പത്താം വാർഷികം ആഘോഷിച്ചു

സിഡ്നി: ഓസ്ട്രേലിയയിലെ പ്രഥമ മാർഗംകളി കൂട്ടായ്മയായ മെൽബണ്‍ മാർഗംകളിയുടെ പത്താം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. മെൽബണിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലേക്ക് എൻട്രൻസിൽ ഉള്ള Lake Tyres Campൽ ഏപ്രി
മെൽബണ്‍ മാർഗംകളി കൂട്ടായ്മ പത്താം വാർഷികം ആഘോഷിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രഥമ മാർഗംകളി കൂട്ടായ്മയായ മെൽബണ്‍ മാർഗംകളിയുടെ പത്താം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. മെൽബണിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലേക്ക് എൻട്രൻസിൽ ഉള്ള Lake Tyres Campൽ ഏപ്രിൽ 6, 7, 8 തിയതികളിലാണ് ആഘോഷങ്ങൾ നടന്നത്.

മാർഗംകളിയുടെ വല്ല്യാശാൻ ജോസ് പുളിംപാറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർഗംകളി ഇന്നിന്‍റെ പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

ഓസ്ട്രേലിയയിലെ വ്യത്യസ്ത ജീവിത സാഹചര്യങ്ങൾക്കിടയിലും നമ്മുടെ പൂർവികർ പകർന്നുതന്ന ഈ കല കാത്തു സൂക്ഷിക്കുവാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു ആഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

പത്താം വാർഷികത്തോടനുബന്ധിച്ചു കേരളത്തിൽ പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവർക്കുമായിട്ട് വ്യത്യസ്തമായ സഹായഹസ്തങ്ങൾ നൽകുവാനും യോഗം തീരുമാനിച്ചു. അതിനു മുന്നോടിയായി ഒരു നിർധന കുടുംബാംഗത്തിന് പഠന ജോലി സഹായത്തിനായി ഒരു ലക്ഷം രൂപ നൽകുവാനും യോഗം തീരുമാനിച്ചു.

മാർഗംകളി കോഓർഡിനേറ്റർ ലെനിൽ സ്റ്റീഫൻ അധ്യക്ഷ വഹിച്ച യോഗത്തിൽ കെസിസിഒ മുൻ ജനറൽ സെക്രട്ടറി സൈമണ്‍ വേളുപ്പറന്പിൽ, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്ട്രേലിയ മുൻ ഭാരവാഹികളായ വിജിഗിഷ് പായിക്കാട്, ജോബിൻ താഴത്തുകുന്നപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെസിവൈഎൻ മുൻ അതിരൂപത പ്രസിഡന്‍റ് ഷിനോയ് മഞ്ഞാങ്കൽ സ്വഗതവും മെൽബണ്‍ മാർഗംകളി കൊച്ചാശാൻ സ്റ്റീഫൻ കരുപ്ലാക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷിനോയ് സ്റ്റീഫൻ