+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഷ്ണു ചെന്പൻകുളം എഎഫ്എൽ മൾട്ടികൾച്ചറൽ അംബാസഡർ

മെൽബണ്‍: മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെന്പൻകുളത്തെ എഎഫ്എല്ലിന്‍റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്‍റ മൾട
വിഷ്ണു ചെന്പൻകുളം എഎഫ്എൽ മൾട്ടികൾച്ചറൽ അംബാസഡർ
മെൽബണ്‍: മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെന്പൻകുളത്തെ എഎഫ്എല്ലിന്‍റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു.

ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്‍റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷൻ റണ്‍വേ ആയ വിർജിൻ ഓസ്ട്രേലിയ മെൽബണ്‍ ഫാഷൻ ഫെസ്റ്റിവലിന്‍റെ ഭാഗം ആയതിന്‍റെ തൊട്ടു പിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത്.

ഒട്ടനവധി കന്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്തുവന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കന്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയൽ പാർക്കിൽ നടക്കുന്ന യൂണിറ്റിസോക്കർ, ഹോ തോണ്‍ അക്കാഡമി ടെസ്റ്റിംഗ്, ഹോതോണ്‍ ഫിമെയിൽസ് സ്കിൽസ് ടെസ്റ്റ്, ഹോ തോണ്‍ ജനറേഷൻ അക്കാഡമി ടെസ്റ്റ് എന്നീ മൽസരങ്ങളിൽ മൾട്ടികൾച്ചറൽ അംബാസഡർമാർക്ക് അവരുടെ മികവ് തെളിയിക്കുവാൻ അവസരം ലഭിക്കും.

മാർച്ച് 24 ന് മെൽബണിൽ നടന്ന മൾട്ടികൾചറൽ ഹബിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങിൽ എഎഫ്എൽ സ്ട്രാറ്റർജി മാനേജർ വാട്ടർലീ, മൾട്ടികൾച്ചറൽ മാനേജർ ആൻഡ്രൂ ഐങ്കർ, എഎഫ്എൽ ഇന്ത്യ ജനറൽ സെക്രട്ടറി സുദീപ് ചക്രവർത്തി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്