+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​റ ഫ​ത്തേ​ഹി​യും വ​രു​ൺ തേ​ജും ഒ​ന്നി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം "മ​ട്ക'

വൈ​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ ചെ​റു​കു​രി​യും ഡോ. ​വി​ജേ​ന്ദ​ർ റെ​ഡ്ഡി ടീ​ഗ​ല​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് മ​ട്ക. പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി ഒ​രു​ക്കു​ന
നോ​റ ഫ​ത്തേ​ഹി​യും വ​രു​ൺ തേ​ജും ഒ​ന്നി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം

വൈ​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ ചെ​റു​കു​രി​യും ഡോ. ​വി​ജേ​ന്ദ​ർ റെ​ഡ്ഡി ടീ​ഗ​ല​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് മ​ട്ക. പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന മ​ട്ക സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക​രു​ണ കു​മാ​ർ ആ​ണ്. ബോ​ളി​വു​ഡ് ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ നോ​റ ഫ​ത്തേ​ഹി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

സി​നി​മ​യു​ടെ ലു​ക്ക് ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് നോ​റ ഫ​ത്തേ​ഹി​യു​ള്ള​ത്. ലു​ക്ക് ടെ​സ്റ്റി​ന് ശേ​ഷം വ​ർ​ക്ഷോ​പ്പി​ലും താ​രം പ​ങ്കെ​ടു​ത്തു. തെ​ലു​ങ്ക് യു​വ താ​ര​നി​ര​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യ വ​രു​ൺ തേ​ജ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​രു​ൺ തേ​ജി​ന്‍റെ ആ​ദ്യ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ കൂ​ടി​യാ​ണ് മ​ട്‌​ക. തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ട, മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. നോ​റ ഫ​ത്തേ​ഹി​ക്ക് പു​റ​മെ മീ​നാ​ക്ഷി ചൗ​ധ​രി ചി​ത്ര​ത്തി​ൽ മ​റ്റൊ​രു നാ​യി​ക​യാ​ണ്.

ന​വീ​ൻ ച​ന്ദ്ര, ക​ന്ന​ട ന​ട​ൻ കി​ഷോ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 1958 -1982 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് മ​ട്‌​ക പ​റ​യു​ന്ന​ത്. അ​റു​പ​തു​ക​ളി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി കൂ​റ്റ​ൻ വി​ന്‍റേ​ജ് സെ​റ്റാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ക​രു​ണ കു​മാ​ർ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് സു​രേ​ഷ് ആ​ണ്.

പ്രി​യ സേ​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് കാ​ർ​ത്തി​ക ശ്രീ​നി​വാ​സ് ആ​ർ. തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള സം​ഗീ​ത സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. പി​ആ​ർ​ഒ : ശ​ബ​രി.