പ്ര​ണ​യ​നി​മി​ഷ​ത്തില്‍​ ഷാ​രു​ഖും ന​യ​ന്‍​താ​ര​യും; ജ​വാ​നി​ലെ റൊ​മാ​ന്റി​ക് ഗാ​നം ഹി​റ്റാ​കു​ന്നു

11:08 AM Aug 15, 2023 | Deepika.com

പ്ര​ണ​യ​തേ​രി​ലേ​റി ഷാ​രു​ഖ് ഖാ​നും ന​യ​ന്‍​താ​ര​യും. ആ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഗാ​ന​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​നോ​ഹ​ര നൃ​ത്ത​ചു​വ​ടു​ക​ളാ​ല്‍ ന​യ​ന്‍​താ​ര​യും ഷാ​രു​ഖ് ഖാ​നും ഗാ​ന​രം​ഗ​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ച​ലേ​യാ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ആ​ണ്.



ചി​ത്ര​ത്തി​ലെ ത​ന്റെ പ്രി​യ​പ്പെ​ട്ട ഗാ​നം ച​ലേ​യാ ആ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഷാ​രു​ഖ് പ​ങ്കു​വ​ച്ചി​രു​ന്നു. മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ ഗാ​ന​ത്തി​ന്റെ ത​മി​ഴ് പ​തി​പ്പ് പ്രി​യ മാ​ലി​ക്കി​നൊ​പ്പം പാ​ടി​യി​രി​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ത​ന്നെ​യാ​ണ്.

അ​ര്‍​ജി​ത് സിം​ഗും ശി​ല്‍​പ റാ​വു​വു​മാ​ണ് ഹി​ന്ദി വേ​ര്‍​ഷ​ന്‍ പാ​ടി​യി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കു വേ​ര്‍​ഷ​ന്‍ പാ​ടി​യി​രി​ക്കു​ന്ന​ത് ആ​ദി​ത്യ ആ​ര്‍.​കെ​യും പ്രി​യ മാ​ലി​യും ചേ​ര്‍​ന്നാ​ണ്.

സൂ​പ്പ​ര്‍​ഹി​റ്റാ​യ പ​ഠാ​ന് ശേ​ഷം ഷാ​രു​ഖ് ഖാ​ന്റേ​താ​യി പു​റ​ത്തെ​ത്തു​ന്ന ചി​ത്ര​മാ​ണ് ജ​വാ​ന്‍. വി​ജ​യ് സേ​തു​പ​തി​യാ​ണ് വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ദീ​പി​ക പാ​ദു​കോ​ണ്‍ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. റെ​ഡ് ചി​ല്ലീ​സി​ന്റെ ബാ​ന​റി​ല്‍ ഗൗ​രി ഖാ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.