സംസ്ഥാന അവാർഡ് നിർണയം റദ്ദാക്കണം: ഹൈക്കോടതിയിൽ വീണ്ടും ഹർജി

03:49 PM Aug 14, 2023 | Deepika.com

സംസ്ഥാന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് ഹൈ​ക്കോ​ടതി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് ഹ​ർ​ജി ന​ൽ​കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേരള സംസ്ഥാന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ലി​ജീ​ഷ് സമർപ്പിച്ച ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ച് ക​ഴി​ഞ്ഞദി​വ​സം ത​ള​ളി​യി​രു​ന്നു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടു എ​ന്ന ആ​രോ​പ​ണ​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

കേ​ട്ടു​കേ​ൾ​വി​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണെ​ന്നും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും വ്യ​ക്ത​മാ​ക്കി ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ ലി​ജീ​ഷ് സമീപ്പിച്ചത്.

താ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ സിം​ഗി​ൾ ബെ​ഞ്ച് യ​ഥാ​വി​ധം പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്രഖ്യാപനം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

സംസ്ഥാന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ സം​വി​ധാ​യ​ക​ന്‍ വി​ന​യ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ന​യ​ന്‍ ആ​രോ​പി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് നേ​മം പു​ഷ്പ​രാ​ജ്, ഗാ​യി​ക ജെ​ന്‍​സി ഗ്രി​ഗ​റി എ​ന്നീ ജൂ​റി അം​ഗ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ട​ങ്ങി​യ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.