+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രീ ഹോംവർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം

ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സാമൂഹ്യ വികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹോം വർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.ഏപ്രിൽ എട്
ഫ്രീ ഹോംവർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സാമൂഹ്യ വികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹോം വർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഏപ്രിൽ എട്ടു മുതൽ ബ്രിസ്ബേൻ നോർത്ത് സെന്‍റ് ജോണ്‍സ് പാരിഷ് ഹാളിലാണ് ക്ലാസുകൾ.

സ്കൂൾ വിദ്യാർഥികളുടെ സൗജന്യ വിദ്യാഭ്യാസ പരിശീലനത്തിനുവേണ്ടി യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ്, ക്യൂൻസ് ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഗ്രിഫിത്ത് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നതനിലവാരത്തിൽ പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് സൗജന്യ ട്യൂട്ടറിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോളി കരുമത്തി