+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്നി​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ഇ​ടി​പ്പൂ​രം; ആ​ർ​ഡി​എ​ക്സ് ട്രെ​യി​ല​ർ

ഷെ​യ്ൻ നി​ഗം, ആ​ന്‍റ​ണി വ​ർ​ഗീ​സ്, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ‘ആ​ർ​ഡി​എ​ക്സ്’ ട
ഷെ​യ്നി​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ഇ​ടി​പ്പൂ​രം; ആ​ർ​ഡി​എ​ക്സ് ട്രെ​യി​ല​ർ

ഷെ​യ്ൻ നി​ഗം, ആ​ന്‍റ​ണി വ​ർ​ഗീ​സ്, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ‘ആ​ർ​ഡി​എ​ക്സ്’ ട്രെ​യി​ല​ർ എ​ത്തി. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ചി​ത്ര​മെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്‌​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ണം റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ആ​ദ​ർ​ശ് സു​കു​മാ​ര​ൻ, ഷ​ബാ​സ് റ​ഷീ​ദ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ.

കെ​ജി​എ​ഫ്, വി​ക്രം, ബീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഘ​ട്ട​നം ഒ​രു​ക്കി​യ അ​ൻ​ബ് അ​റി​വാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.



ബാ​ബു ആ​ന്‍റ​ണി, ലാ​ൽ, ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ൻ, മ​ഹി​മ ന​മ്പ്യാ​ർ, മാ​ല പാ​ർ​വ​തി, ബൈ​ജു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

എ​ഡി​റ്റിം​ഗ് ച​മ​ൻ ചാ​ക്കോ, ഛായാ​ഗ്ര​ഹ​ണം അ​ല​ക്‌​സ് ജെ. ​പു​ളി​ക്ക​ൽ, സം​ഗീ​ത​സം​വി​ധാ​നം - സാം ​സി.​എ​സ്., വ​രി​ക​ൾ മ​നു മ​ൻ​ജി​ത്, കോ​സ്റ്റ്യൂം​സ് ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് റോ​ണ​ക്‌​സ് സേ​വ്യ​ർ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സൈ​ബ​ൺ സി. ​സൈ​മ​ൺ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ജാ​വേ​ദ് ചെ​മ്പ്, വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റ​ർ പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ റോ​ജി പി. ​കു​ര്യ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ർ​ഒ-​ശ​ബ​രി.