വയനാട് ജില്ലയിൽ ഗ്രാമവികസന വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലി നോക്കിവരികയാണ്. ഇപ്പോൾ അഞ്ചു വർഷത്തിലധികം സർവീസുണ്ട്. ഭർത്താവിന്റെ വീട് കോട്ടയം ജില്ലയിലാണ്. എനിക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം ലഭിച്ചാൽ, എന്റെ സീനിയോറിറ്റി, ശന്പളം എന്നിവ സംരക്ഷിച്ചുകിട്ടുമോ? സ്ഥലം മാറ്റം ഉടൻ ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്.
ബീനാമോൾ, വയനാട്
അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യതയാണ് അഞ്ചു വർഷത്തെ സർവീസ് എന്നത്. അഞ്ചു വർഷം പൂർത്തിയാക്കിയശേഷം മാത്രമേ അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ആറു വർഷത്തിനുശേഷമാണ് മാറ്റം ലഭിക്കുന്നതെങ്കിലും സീനിയോറിറ്റി സംരക്ഷിക്കപ്പെടുകയില്ല. മാറ്റം ലഭിക്കുന്ന ജില്ലയിൽ ഏറ്റവും ജൂണിയർ ആയിരിക്കും. എന്നാൽ ശന്പളത്തിന് മാറ്റം ഉണ്ടാകില്ല.
സീനിയോറിറ്റി പോകും, ശന്പളത്തിൽ മാറ്റം വരില്ല
12:10 PM Dec 09, 2019 | Deepika.com