ജയിലർ സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച മാത്യൂസ് എന്ന കഥാപാത്രത്തിനു പിന്നാലെയാണ് മോഹൻലാലിന്റെ ആരാധകരെല്ലാം. ലാലേട്ടൻ തകർത്തുവെന്നും മാസ്മരിക പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവച്ചതെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ.
ഇപ്പോഴിതാ സംവിധായകനും ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാർ പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ അറിയിച്ച് അഖിൽ മാരാർ അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.
സിനിമയിലെ മോഹൻലാലിന്റെ വേഷം അതിഗംഭീരമായെന്നും അത്യുഗ്രൻ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിനു ലഭിക്കുന്നതെന്നുമാണ് അഖിൽ മാരാർ അദ്ദേഹത്തെ അറിയിച്ചത്. ‘പ്രണാമം’ എന്നായിരുന്നു അഖിലിന്റെ മേസേജിന് മോഹൻലാലിന്റെ മറുപടി.
ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്...ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ.
മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു. അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിന്റെ വായിലേക്ക് പകർന്നതും..
ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..അദ്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ.. അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിന്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിന്റെ ആനന്ദം അനിർവചനീയമാണ്. ലവ് യു ലാലേട്ടാ.’’- അഖിൽ മാരാർ കുറിച്ചു.
ജയിലറിലെ "മാത്യൂസ്' അത്യുഗ്രനെന്ന് അഖിൽ മാരാർ; മറുപടി നൽകി മോഹൻലാൽ
04:11 PM Aug 11, 2023 | Deepika.com