+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ല​റി​ലെ "മാ​ത്യൂ​സ്' അ​ത്യു​ഗ്ര​നെ​ന്ന് അ​ഖി​ൽ മാ​രാ​ർ; മ​റു​പ​ടി ന​ൽ​കി മോ​ഹ​ൻ​ലാ​ൽ

ജ​യി​ല​ർ സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച മാ​ത്യൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു പി​ന്നാ​ലെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​രെ​ല്ലാം. ലാ​ലേ​ട്ട​ൻ ത​ക​ർ​ത്തു​വെ​ന്നും മാ​സ്മ​രി​ക പ്ര​ക​ട​ന​മ
ജ​യി​ല​റി​ലെ

ജ​യി​ല​ർ സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച മാ​ത്യൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു പി​ന്നാ​ലെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​രെ​ല്ലാം. ലാ​ലേ​ട്ട​ൻ ത​ക​ർ​ത്തു​വെ​ന്നും മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണ് ചി​ത്ര​ത്തി​ൽ താ​രം കാ​ഴ്ച​വ​ച്ച​തെ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് വി​ജ​യി​യു​മാ​യ അ​ഖി​ൽ മാ​രാ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​റി​യി​ച്ച് അ​ഖി​ൽ മാ​രാ​ർ അ​യ​ച്ച വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ന് മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വേ​ഷം അ​തി​ഗം​ഭീ​ര​മാ​യെ​ന്നും അ​ത്യു​ഗ്ര​ൻ റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ഖി​ൽ മാ​രാ​ർ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​ത്. ‘പ്ര​ണാ​മം’ എ​ന്നാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ മേ​സേ​ജി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.



ബി​ഗ് ബോ​സ് ക​പ്പി​നേ​ക്കാ​ളും ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം ലാ​ലേ​ട്ട​നു​മാ​യി നേ​രി​ൽ സം​സാ​രി​ക്കാ​നും ഇ​ട​പ​ഴ​കാ​നും ക​ഴി​ഞ്ഞു എ​ന്നു​ള്ള​താ​ണ്...​ഇ​ത്ത​വ​ണ വി​ഷു​വി​ന് കൈ​നീ​ട്ടം ത​ന്ന​തും ലാ​ലേ​ട്ട​ൻ.

മ​റ്റു​ള്ള​വ​രേ​ക്കാ​ൾ ഒ​ര​ൽ​പം സൗ​ഭാ​ഗ്യം എ​നി​ക്ക് കൂ​ടു​ത​ൽ ഉ​ണ്ടാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന് പാ​യ​സം വെ​ച്ച് ന​ൽ​കാ​നും ചാ​യ ഇ​ട്ടു ന​ൽ​കാ​നും എ​നി​ക്ക് ക​ഴി​ഞ്ഞു. അ​തി​ലു​പ​രി പാ​യ​സം ഞാ​ൻ ഉ​ണ്ടാ​ക്കി​യ​ത് ഞാ​ൻ ത​ന്നെ​യാ​ണ് സ്പൂ​ണി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വാ​യി​ലേ​ക്ക് പ​ക​ർ​ന്ന​തും..

ഇ​ത്ര​യേ​റെ സ്നേ​ഹി​ച്ച ഒ​രു മ​നു​ഷ്യ​ൻ..​അ​ദ്ഭു​തം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന അ​തു​ല്യ പ്ര​തി​ഭ.. അ​ദ്ദേ​ഹം അ​തി ഗം​ഭീ​ര​മാ​ക്കി എ​ന്ന് കേ​ൾ​ക്കു​ന്ന ജ​യി​ല​ർ സി​നി​മ​യു​ടെ വി​ശേ​ഷം ഞാ​ൻ നേ​രി​ട്ട് പ​റ​യാ​നും അ​തി​ന്റെ മ​റു​പ​ടി ല​ഭി​ക്കാ​നും ക​ഴി​യു​മ്പോ​ൾ മ​ന​സ്സി​ന്റെ ആ​ന​ന്ദം അ​നി​ർ​വ​ച​നീ​യ​മാ​ണ്. ല​വ് യു ​ലാ​ലേ​ട്ടാ.’’- അ​ഖി​ൽ മാ​രാ​ർ കു​റി​ച്ചു.