എക്സ്ഗ്രേഷ്യ പെൻഷന് അർഹതയില്ല

12:09 PM Dec 09, 2019 | Deepika.com
സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ ജോ​ലി ചെ​യ്തു​വ​ര​വേ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് വി​ദേ​ശ​ത്ത് ജോ​ലി​ക്കു​പോ​യി. ആ​ദ്യം അഞ്ചു വ​ർ​ഷ​വും പി​ന്നീ​ട് 15 വ​ർ​ഷ​വും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു. 2018ൽ ​തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2019 ഡി​സം​ബ​ർ 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ം. എ​നി​ക്ക് എട്ടു വ​ർ​ഷ​വും ഏഴു മാ​സ​വും മാ​ത്ര​മേ സ​ർ​വീ​സു​ള്ളൂ. പത്തു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കി​ല്ല. മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മല്ലോ? ഇ​തി​നു​ള്ള അ​ർ​ഹ​ത​യു​ണ്ടോ?
ഉ​സ്മാ​ൻ, മ​ല​പ്പു​റം

മി​നി​മം പെ​ൻ​ഷ​ന് പത്തു വ​ർ​ഷത്തെ (ഒന്പതു വ​ർ​ഷ​വും ഒ​രു ദി​വ​സ​വു​മെ​ങ്കി​ലോ) സേ​വ​ന​കാ​ലം ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ പത്തു വ​ർ​ഷത്തെ സേ​വ​ന​കാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത് ജീ​വ​ന​ക്കാ​ര​ൻ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​തു​മൂ​ല​മാ​ണെ​ങ്കി​ൽ എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ല. താ​ങ്ക​ൾ വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് അ​വ​ധി എ​ടു​ത്തത്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല.