മെൽബണ്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെൽബണ്‍ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിപുലമായി ആഘോഷിച്ചു. വലിയ നോന്പിലെ മുപ്പത്തിയാറാം ഞായറാഴ്ചാ രാവിലെ മെൽബണ്‍ കോബർഗ് കത്തീഡ്രലിലും ക്ലേറ്റൻ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയർത്തി. തുടർന്നു പ്രഭാത നമസ്കാരത്തിനും വി. കുർബാനയ്ക്കും ശേഷം മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടിയും അതിനു നേതൃത്വം നൽകുന്നവർക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.
സഭയുടെയും സഭാ വിശ്വാസത്തിന്റെയും പ്രാധാന്യം മനസിലാക്കുവാൻ വേണ്ടി പ്രഭാഷണങ്ങൾ ക്രമീകരിക്കുകയും കാതോലിക്കേറ്റ് പതാകയുടെ ചുവട്ടിൽ അണിനിരന്നു സഭാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പാരന്പര്യം കണ്ചിമ്മാതെ കാത്തു പരിരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുകയും മലങ്കര സഭയോടും അതിൽ മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിൽ വാണരുളുന്ന ഭാരതസഭയുടെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് തിരുമേനിയോടും, ഭദ്രാസനമെത്രാപ്പോലിത്താ അഭി. ഡോ. യുഹാന്നോൻ മാർദിയസ്ക്കോറോസ് തിരുമേനിയോടും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനോടുമുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും വിധേയത്വവും ഏറ്റു പറഞ്ഞു മലങ്കരസഭാ മാക്കൾ പ്രതിജ്ഞ എടുത്തു.
സഭാദിന പരിപാടികൾക്ക് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, റവ. വി.ജെ. ജയിംസ് കോർ എപ്പിസ്കോപ്പാ, സഹ വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവകകൈക്കാരൻ എം.സി ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവർ നേതൃത്വം നൽകി. കളറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ