+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്തോഷ് കരിന്പുഴക്ക് അഭയദേവ് സ്മാരക പുരസ്കാരം

സിഡ്നി: കവിയും വിവർത്തകനും ഗാനരചയിതാവുമായ അഭയദേവിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ അഭയദേവ് സ്മാരക സാഹിതീയ പത്രപ്രവർത്തകനുള്ള പുരസ്കാരം സന്തോഷ് കരിന്പുഴക്ക്.പത്രപ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനങ്ങള
സന്തോഷ് കരിന്പുഴക്ക് അഭയദേവ് സ്മാരക പുരസ്കാരം
സിഡ്നി: കവിയും വിവർത്തകനും ഗാനരചയിതാവുമായ അഭയദേവിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ അഭയദേവ് സ്മാരക സാഹിതീയ പത്രപ്രവർത്തകനുള്ള പുരസ്കാരം സന്തോഷ് കരിന്പുഴക്ക്.

പത്രപ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. ഡോ. ആർസു,ഡോ. ചന്ദ്രൻ, പ്രഫ. വേലായുധൻ, ഡോ. രാധാമണി തുടങ്ങിയവരാണ് അവാർഡ് സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാർച്ച് 24ന് യു.എ.ഖാദർ, എം.എം.ബഷീർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുള്ള സന്തോഷ് കരിന്പുഴ, പത്തിലധികം ഡോക്കുമെന്‍ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ശ്രീജിത്ത് തച്ചൻകാട്