+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് മേയ് 26 ന്

ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മേയ് 26 നു സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 എന്ന പേരിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.108–112 മിഡ
ബ്രിസ്ബേനിൽ സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് മേയ് 26 ന്
ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മേയ് 26 നു സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 എന്ന പേരിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

108–112 മിഡിൽ റോഡ്, ഹിൽക്രീസ്റ്റിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കായി ജന്പിംഗ് കാസ്റ്റിൽ, ഫെയിസ് പെയിന്‍റിംഗ്, മാജിക് ഷോ, വിവിധ റൈഡുകൾ എന്നിവ ഉണ്ടായിരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ചു വിവിധതരം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതാണ്.

ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാര·ാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളും ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളുടെ പാരന്പര്യകലകളും കൾച്ചറൽ ഫെസ്റ്റിനു നിറച്ചാർത്തേകും. ക്യൂൻസ് ലാൻഡിലെ വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളും അസോസിയേഷനുകളും റിലിജിയസ് ഗ്രൂപ്പുകളും ഒരേ വേദിയിൽ അണിനിരക്കുന്പോൾ സാൻതോം കൾച്ചറൽ ഫെസ്റ്റ് ഓസ്ട്രേലിയയുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരധ്യായം എഴുതിചേർക്കും.

കൾച്ചറൽ ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ അറിയിച്ചു.

ഫെസ്റ്റിന്‍റെ വിജയത്തിനായി കണ്‍വീനർ ഫ്രാൻസിസ്, കൈക്കാര·ാരായ തോമസ് കാച്ചപ്പിള്ളി, റെജി കൊട്ടുവാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

സ്പോണ്‍സർഷിപ്പ് നൽകുന്നതിനോ ഭക്ഷണ സ്റ്റാൾ ഇടുന്നതിനോ താൽപര്യമുള്ളവർ കണ്‍വീനർ ഫ്രാൻസിസിനെ 0452 649 950 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്.

വിലാസം:108- 112 Middle Road, Hillcrest, QLD

റിപ്പോർട്ട്: ടോം ജോസഫ്